എസ് എസ് എല്‍ സി, പ്ലസ് ടൂ പരീക്ഷകള്‍ക്ക് ഫോക്കസ് പാഠഭാഗം 60 ശതമാനമാക്കി

തിരുവനന്തപുരം: എസ് എസ് എല്‍ സി, പ്ലസ് ടൂ പരീക്ഷകള്‍ക്ക് ഫോക്കസ് പാഠഭാഗം 60 ശതമാനമാക്കി. കഴിഞ്ഞ തവണ എ പ്ലസ് നേടിയ കുട്ടികളില്‍ പലര്‍ക്കും സീറ്റ് ലഭിക്കാത്തതിനാലാണ്  ഇ​​ത്ത​​വ​​ണ ചോ​​ദ്യ​​പേ​​പ്പ​​ർ പാ​​റ്റേ​​ണി​​ൽ മാ​​റ്റം വ​​രു​​ത്തു​ന്നത്. ഈ വര്‍ഷം പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് ലഭിക്കണമെങ്കില്‍ മുഴുവന്‍ പാഠഭാഗങ്ങളും പഠിച്ചിരിക്കണം. സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വ്​ പ്ര​​കാ​​രം ചോ​​ദ്യ​​പേ​​പ്പ​​ർ ത​​യാ​​റാ​​ക്കു​​ന്ന​​തി​​നു​​ള്ള നടപടിക്രമങ്ങള്‍ എ​​സ്.​​സി.​​ഇ.​​ആ​​ർ.​​ടി​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ പ​​രീ​​ക്ഷ ഭവനില്‍ നടന്ന് വരികയാണ്. ഇതിന്‍റെ ഭാഗമായി നടന്ന ശില്‍പ്പശാലയിലാണ് ഫോക്കസ് ഏരിയ കുറക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്. നവംബര്‍ മുതല്‍ ക്ലാസുകള്‍ ഓഫ്‌ലൈന്‍ ആരംഭിച്ചതിനാലാണ് സര്‍ക്കാര്‍ ഈ തീരുമാനം അംഗീകരിച്ചിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷം 40 ശ​​ത​​മാ​​നം പാ​​ഠ​​ഭാ​​ഗ​​ങ്ങ​​ളാ​​യി​​രുന്നു ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതോടൊപ്പം ഉ​​ത്ത​​ര​​മെ​​ഴു​​തേ​​ണ്ട​​തി​​ന്‍റെ ഇ​​ര​​ട്ടി മാ​​ർ​​ക്കി​​നുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. 80 ശ​​ത​​മാ​​നം ചോ​​ദ്യ​​ങ്ങ​​ളും ഫോ​​ക്ക​​സ്​ ഏ​​രി​​യ​​യി​​ൽ നി​​ന്നും 20 ശ​​ത​​മാ​​നം ചോ​​ദ്യ​​ങ്ങ​​ൾ ഫോ​​ക്ക​​സ്​ ഏ​​രി​​യ ഉ​​ൾ​​പ്പെ​​ടെ​ ഭാഗങ്ങളില്‍ നിന്നുമായിരുന്നു. കഴിഞ്ഞ തവണ ഉ​​ത്ത​​​ര​​മെ​​ഴു​​തേ​​ണ്ട​​തി​​ന്‍റെ ഇ​​ര​​ട്ടി ചോ​​ദ്യ​​ങ്ങളും നല്‍കിയിരുന്നു. എന്നാല്‍ ഇപ്രാവിശ്യം വിദ്യാര്‍ത്ഥികള്‍ക്ക്  50% ചോദ്യങ്ങള്‍ മാത്രമേ അധികമായി നല്‍കുകയുള്ളൂ. കൊവിഡ് മൂലം സ്കൂളുകള്‍ അടച്ച സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഫോക്കസ് ഏരിയ നിര്‍ണയിച്ച് നല്‍കി പരീക്ഷകള്‍ നടത്താന്‍ ആരംഭിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 2 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More