ഒരാളുടെ മരണത്തിനിടയാക്കിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

കോഴിക്കോട്: കോഴിക്കോട് ബൈപ്പാസില്‍ തൊണ്ടയാടിനു സമീപം ഒരാളുടെ മരണത്തിനിടയാക്കിയ കാട്ടുപന്നിയെ വെടി വെച്ച് കൊലപ്പെടുത്തി. തോക്ക് ലൈസന്‍സ് ഉള്ള കോഴിക്കോട് മുക്കം സ്വദേശി സി എം ബാലന്‍ എന്നയാളാണ് പന്നിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഏകദേശം ഒരു ക്വിന്‍റല്‍ ഭാരമുള്ള പന്നിയാണ് പ്രദേശത്ത് അപകട ഭീഷണിയുയര്‍ത്തിയിരുന്നത്. പന്നി റോഡില്‍ കയറിയതിനെ തുടര്‍ന്നാണ്‌ സിദ്ദീക്ക് എന്ന മുപ്പത്തിമൂന്നുകാരനായ യുവാവാണ് ഇന്നലെ (വ്യാഴം) യുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. അതിരാവിലെ പന്നി റോഡിലേക്ക് ചാടിയോടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ മറ്റൊരു വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചേളന്നൂര്‍ സ്വദേശിയായ സിദ്ദീക്ക് സോളാര്‍ ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നയാളാണ്. ഇതേ ആവശ്യത്തിന് തൃശൂരിലേക്ക് പോകും വഴിയാണ് അപകടം നടന്നത്. സിദ്ദീക്ക് സഞ്ചരിച്ച വാനും എതിരെ വന്ന വാനും നിയന്ത്രണം വിട്ട് കൂട്ടിയിടിക്കുകയായിരുന്നു. വാനില്‍ മുന്‍ സീറ്റിലിരിക്കുകയായിരുന്ന  സിദ്ദീക്ക് തലയിടിച്ചാണ് മരണപ്പെട്ടത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അനൂപ്‌, പ്രമോദ്, സനാഫ് എന്നിവര്‍ ആശുപത്രിയിലാണ്. അപകടത്തില്‍ വാന്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഇതില്‍ സനാഫ് ഐ സി യുവിലാണ് എന്നാണ് വിവരം.  

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

രാജ്യത്തുനിന്ന് വര്‍ഗീയത ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ- രമേശ് ചെന്നിത്തല

More
More
Web Desk 1 day ago
Keralam

സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണം; എസ് എഫ് ഐ നേതാക്കള്‍ കീഴടങ്ങി

More
More
Web Desk 1 day ago
Keralam

സമരാഗ്നി വേദിയില്‍ ദേശീയ ഗാനം തെറ്റിച്ച് പാടി പാലോട് രവി; പാടല്ലേ സിഡി ഇടാമെന്ന് ടി സിദ്ദിഖ്

More
More
Web Desk 2 days ago
Keralam

ഗവര്‍ണര്‍ രാഷ്ട്രപതിക്കു വിട്ട ലോകായുക്ത നിയമഭേദഗതി ബില്ലിന് അംഗീകാരം

More
More
Web Desk 2 days ago
Keralam

മോദി കേരളത്തില്‍ സ്ഥിരതാമസമാക്കിയാലും ബിജെപി ഇവിടെ ജയിക്കില്ല- എംവി ഗോവിന്ദന്‍

More
More
Web Desk 3 days ago
Keralam

ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത് ഇടി, പൊന്നാനിയില്‍ അബ്ദുസമദ് സമദാനി

More
More