പൊലീസ് വാഹനമിടിച്ച് മരിച്ച ജീവനക്കാരന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സൊമാറ്റോ

പൊലീസുകാരന്റെ വാഹനമിടിച്ച് മരിച്ച ജീവനക്കാരന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കി ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ. സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റോഡപകടത്തില്‍ തങ്ങളുടെ ഡെലിവറി പങ്കാളി സലീല്‍ ത്രിപാഠിക്ക് ജീവന്‍ നഷ്ടമായതില്‍ അതീവദുഖിതരാണെന്നും സലീലിന്റെ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു. അപകടം നടന്ന രാത്രി മുതല്‍ സൊമാറ്റോയുടെ സംഘം കുടുംബത്തോടൊപ്പമുണ്ടെന്നും ത്രിപാഠിയുടെ സംസ്‌കാരച്ചിലവുകള്‍ ഉള്‍പ്പെടെ സൊമാറ്റോയാണ് വഹിക്കുന്നതെന്നും ദീപീന്ദറിന്റെ പ്രസ്താവനയില്‍ പറയുന്നു. സലീലിന്റെ ഭാര്യ സുചേതയ്ക്ക് അവരുടെ താല്‍പ്പര്യപ്രകാരമുളള ജോലി നല്‍കാനുളള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും സൊമാറ്റോ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര ഓടിച്ച എസ് യു വി 38-കാരനായ സലീലിനെ ഇടിച്ചുതെറിപ്പിച്ചത്. ഉടന്‍ തന്നെ സലീലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മയും ഭാര്യയും പത്തുവയസുളള മകനുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സലീല്‍. മദ്യലഹരിയില്‍ അമിതവേഗത്തിലായിരുന്നു പൊലീസുകാരന്‍ വാഹനമോടിച്ചതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡല്‍ഹിയിലെ ഒരു റസ്‌റ്റോറന്റില്‍ മാനേജറായി ജോലി ചെയ്തിരുന്ന സലീല്‍ ലോക്ഡൗണില്‍ ജോലി നഷ്ടമായതിനെത്തുടര്‍ന്നാണ് സൊമാറ്റോ ഡെലിവെറി ബോയ് ആയി ജോലിക്ക് കയറിയത്. ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുധധാരിയായ സലീല്‍ നിരവധി ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ജോലി ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ 'റിക്കോസ്' എന്ന റസ്‌റ്റോറന്റില്‍ മാനേജറായി ജോലി ലഭിച്ചതിനുശേഷമാണ് അയോധ്യ സ്വദേശിയായ സലീല്‍ കുടുംബസമേതം തലസ്ഥാനത്തേക്ക് താമസം മാറിയത്. സലീല്‍ ഓര്‍ഡര്‍ ഡെലിവര്‍ ചെയ്യാന്‍ പോകുന്നതിനിടെയാണ് വാഹനാപകടമുണ്ടായത്.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
National

മഹാരാഷ്ട്രയിലെ ജനങ്ങള്‍ നിങ്ങളുടെ ആത്മാര്‍ത്ഥതയ്‌ക്കൊപ്പമാണ്; ഉദ്ദവ് താക്കറെയെ പിന്തുണച്ച് പ്രകാശ് രാജ്

More
More
National Desk 14 hours ago
National

കള്ളപ്പണം വെളുപ്പിക്കല്‍; സഞ്ജയ്‌ റാവത്തിനെ ഇ ഡി ചോദ്യം ചെയ്യുന്നു

More
More
National Desk 16 hours ago
National

പാസ്പോര്‍ട്ട്‌ തിരികെ വേണം; കോടതിയെ സമീപിച്ച് ആര്യന്‍ ഖാന്‍

More
More
National Desk 17 hours ago
National

മഹാരാഷ്ട്ര: ഷിൻഡെ തിങ്കളാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ

More
More
National Desk 17 hours ago
National

'പ്രണയലേഖനം കിട്ടി'; ആദായ നികുതി വകുപ്പിന്‍റെ നോട്ടീസിനെ പരിഹസിച്ച് ശരത് പവാര്‍

More
More
National Desk 18 hours ago
National

പ്രവാചക നിന്ദ; നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പുപറയണം- സുപ്രീംകോടതി

More
More