എസ് എസ് എല്‍ സി, പ്ലസ് ടൂ പരീക്ഷകള്‍ നിശ്ചയിച്ച തിയതികളില്‍ തന്നെ നടക്കും - മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ എസ് എസ് എല്‍ സി -പ്ലസ് ടൂ പരീക്ഷകള്‍ നിശ്ചയിച്ച തിയതികളില്‍ തന്നെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 10,11,12 ക്ലാസുകൾ സ്കൂളുകളിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ ഇപ്പോഴുള്ള കൊവിഡ് മാർഗരേഖാ നിർദ്ദേശങ്ങൾ പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. ഒമിക്രോൺ കൂടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ വീണ്ടും അടച്ചിടാന്‍ തീരുമാനമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ്‌ അവലോകന യോഗത്തിന്റെതാണ് തീരുമാനം. ഇതനുസരിച്ച് 9-ാം ക്ലാസ് വരെയുള്ള ക്ലാസ്സുകള്‍ ഓണലൈനിലേക്ക് മാറും. തീരുമാനം ഈ മാസം 21 മുതലാണ്‌ നിലവില്‍ വരിക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഫെബ്രുവരി ആദ്യം തന്നെ എസ് എസ് എല്‍ സി എക്സാമിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാകുമെന്നും ഫെബ്രുവരി അവസാനത്തോടെ പ്ലസ് ടൂ പരീക്ഷാ സിലബസും തയ്യാറാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, എസ് എസ് എല്‍ സി, പ്ലസ് ടൂ പരീക്ഷകള്‍ക്ക് ഫോക്കസ് പാഠഭാഗം 60 ശതമാനമാക്കി കുറച്ചു. കഴിഞ്ഞ തവണ എ പ്ലസ് നേടിയ കുട്ടികളില്‍ പലര്‍ക്കും സീറ്റ് ലഭിക്കാത്തതിനാലാണ് ഇ​​ത്ത​​വ​​ണ ചോ​​ദ്യ​​പേ​​പ്പ​​ർ പാ​​റ്റേ​​ണി​​ൽ മാ​​റ്റം വ​​രു​​ത്തു​ന്നത്. സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വ്​ പ്ര​​കാ​​രം ചോ​​ദ്യ​​പേ​​പ്പ​​ർ ത​​യാ​​റാ​​ക്കു​​ന്ന​​തി​​നു​​ള്ള നടപടിക്രമങ്ങള്‍ എ​​സ്.​​സി.​​ഇ.​​ആ​​ർ.​​ടി​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ പ​​രീ​​ക്ഷ ഭവനില്‍ നടന്ന് വരികയാണ്. ഇതിന്‍റെ ഭാഗമായി നടന്ന ശില്‍പ്പശാലയിലാണ് ഫോക്കസ് ഏരിയ കുറക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്. 

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 1 day ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 1 day ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 2 days ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More