നടിയെ ആക്രമിച്ച കേസിലെ വിവാദ വി ഐ പിയെ തിരിച്ചറിഞ്ഞു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിവാദ വി ഐ പിയെ തിരിച്ചറിഞ്ഞു. നടന്‍ ദിലീപിനെതിരെ പുതിയ  വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനുമുന്‍പാകെ ഇയാളുടെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞത്. കോട്ടയം ജില്ലക്കാരനായ വ്യവസായ പ്രമുഖനാണ് വിവാദ വി ഐ പി എന്നാണ് ലഭിക്കുന്ന സൂചന. 

നടിക്കെതിരായ ആക്രമണം നടന്നതിന് ശേഷം അതിന്റെ ദൃശ്യങ്ങള്‍ നടന്‍ ദിലീപിന് എത്തിച്ചു നല്‍കിയത് ഒരു വി ഐ പി ആണ് എന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപുമായി ബന്ധമുള്ള വി ഐ പി കളുടെ വിവിധ ചിത്രങ്ങളില്‍ നിന്നാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ കോട്ടയം സ്വദേശിയെ തിരിച്ചറിഞ്ഞത്.  ഇതിനിടെ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി. മുന്‍‌കൂര്‍ജാമ്യാപേക്ഷ ഹര്‍ജി പരിഗണിക്കുമ്പോള്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി കാണണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

അന്വേഷണ സംഘത്തിലുള്ളവരെയും പ്രതിപ്പട്ടികയിലുള്ള ചില ആളുകളെയും ലോറിയിടിപ്പിച്ച് കൊല്ലാൻ ഗൂഡാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഒന്നാം പ്രതി ദിലീപും രണ്ടാം പ്രതി സഹോദരന്‍ അനൂപും മൂന്നാം പ്രതി ദിലീപിന്‍റെ സഹോദരി ഭര്‍ത്താവ് സുരാജുമാണ്.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More