പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് യോഗീന്ദര്‍ സിംഗ് മാന്‍ ആം ആദ്മി പാര്‍ട്ടിയില്‍

അമൃത്സര്‍: പഞ്ചാബിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും നിലവില്‍ പഞ്ചാബ് അഗ്രോ ഇന്ടസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ യോഗീന്ദര്‍ സിംഗ് മാന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ദളിത്‌ സിഖ് വിഭാഗത്തിലെ ഏറ്റവും പ്രമുഖനായ നേതാവാണ്‌ യോഗീന്ദര്‍ സിംഗ്. വളരെ സീനിയറായ തന്നെപ്പോലുള്ള നേതാക്കളെ തഴഞ്ഞുകൊണ്ട് ചന്നിയെപോലുള്ളവരെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നതടക്കമുള്ള കാര്യങ്ങളാണ് യോഗീന്ദറിന്‍റെ അതൃപ്തിക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

മുന്‍ മുഖ്യമന്ത്രിമാരായ അമരീന്ദര്‍ സിംഗ്. ബിയാന്ത് സിംഗ്, രജീന്ദര്‍ കൌര്‍ ഭട്ടല്‍ എന്നിവരുടെ  മന്ത്രിസഭകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള യോഗീന്ദര്‍ സിംഗ് മാന്‍, അരനൂറ്റാണ്ട് കാലമായി പഞ്ചാബ് കോണ്‍ഗ്രസിലെ പ്രധാന മുഖങ്ങളിലൊന്നാണ്. യോഗീന്ദറിന്‍റെ പരിചയ സമ്പന്നത ആം ആദ്മി പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യുമെന്ന് പഞ്ചാബ് ഘടകത്തിന്‍റെ ചുമതലയുള്ള രാഘവ് ചദ്ധ പറഞ്ഞു. ബിജെപി ദുര്‍ബലമായ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സുമായി നേരിട്ടേറ്റുമുട്ടി  പഞ്ചാബില്‍ ചുവടുറപ്പിക്കാനാണ് ആം ആദ്മി പാര്‍ട്ടി ശ്രമിക്കുന്നത്.  117 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തമാസം 14 നാണ് നടക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

ഇതിനിടെ പഞ്ചാബില്‍ ആം അദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന് ജനങ്ങള്‍ക്ക് തെരെഞ്ഞെടുപ്പിന് മുന്‍പ് തീരുമാനിക്കാമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ്  കെജ്രിവാള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. വളരെ സുതാര്യമായ ഇത്തരം നടപിക്ല്‍ പാര്‍ട്ടിയുടെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്നാണ് ആം അദ്മി പാര്‍ട്ടി കരുതുന്നത്. അരവിന്ദ് കെജ്രിവാള്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശ പ്രകാരം 7074870748 എന്ന മൊബൈല്‍ നമ്പര്‍ വഴി മുഖ്യമന്ത്രിയെ നേരിട്ട് നിര്‍ദ്ദേശിക്കാം. ഈ മാസം 17 -നകം വിളിക്കണം. ആം അദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി രണ്ടുപേരാണ് ഇപ്പോള്‍ രംഗത്തുള്ളത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഭഗവത് സിംഗ് മാന്‍, കര്‍ഷക സമര നേതാവ് ബല്‍ബീര്‍ സിംഗ് എന്നിവരില്‍ ഒരാളെ തെരെഞ്ഞെടുക്കാനാണ് അവസരം. 

Contact the author

National Desk

Recent Posts

National Desk 7 hours ago
National

വര്‍ഗീയ കലാപത്തില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുകയാണ് - അശോക്‌ ഗെഹ്ലോട്ട്

More
More
National Desk 11 hours ago
National

റിലയന്‍സ് 60 പ്രമുഖ ചെറുകിട ബ്രാന്‍ഡുകള്‍ സ്വന്തമാക്കുന്നു

More
More
National Desk 11 hours ago
National

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണറായി രാജീവ് കുമാര്‍ ചുമതലയേറ്റു

More
More
National Desk 12 hours ago
National

ബിജെപിയെ താഴെയിറക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം നിർവഹിക്കാൻ കോണ്‍ഗ്രസിനെ കഴിയൂ - രാഹുല്‍ ഗാന്ധി

More
More
National desk 12 hours ago
National

ആര്‍ എസ് എസ് സ്ഥാപകന്‍റെ പ്രസംഗം കര്‍ണാടകയിലെ പാഠപുസ്തകത്തില്‍; പ്രതിഷേധം ശക്തം

More
More
Web Desk 13 hours ago
National

കേരളത്തില്‍ കനത്ത മഴ; ഡല്‍ഹിയില്‍ കൊടും ചൂട്

More
More