പിണറായിയെ സ്തുതിച്ചിട്ടില്ല, വരികൾ വിവാദമായതിൽ ദുഃഖം - മെഗാ തിരുവാതിരയുടെ ഗാനരചയിതാവ് പൂവരണി കെ വി ടി നമ്പൂതിരി

തിരുവനന്തപുരം: സി പി ഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനിടെ നടത്തിയ തിരുവാതിരക്കളി വിവാദമാക്കേണ്ട കാര്യമില്ലെന്ന് തിരുവാതിരയുടെ ഗാനരചയിതാവ് പൂവരണി കെ വി ടി നമ്പൂതിരി. പിണറായി വിജയനെ സ്തുതിക്കുന്ന വരികളല്ല, മുഖ്യമന്ത്രി ചെയ്ത നല്ല കാര്യങ്ങളാണ് വരികളിലൂടെ പറഞ്ഞതെന്നും കെ വി ടി നമ്പൂതിരി പറഞ്ഞു. പിണറായി വിജയനെ സ്തുതിക്കാന്‍ സിപിഎം ആവശ്യപ്പെട്ടിട്ടില്ലെന്നും പാര്‍ട്ടിയെക്കുറിച്ച് എഴുതാനാണ്  ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'തിരുവാതിരയെപ്പറ്റി വിവാദങ്ങളൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. വിവാദമാവാന്‍ തക്ക വരികളൊന്നും അതില്‍ ഇല്ല. ഒറ്റനോട്ടത്തില്‍ പിണറായി സ്തുതിയെന്ന് തോന്നുമെങ്കിലും മുഖ്യമന്ത്രി ചെയ്ത കാര്യങ്ങള്‍ മാത്രമാണ് വരികളിലുളളത്. എന്നെ ഏല്‍പ്പിച്ച കാര്യം മാത്രമാണ് ചെയ്തത്. പിന്നീട് വരുന്ന കാര്യങ്ങള്‍ക്കൊന്നും ചെവികൊടുക്കുന്നില്ല'- കെ വി ടി നമ്പൂതിരി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര സംഘടിപ്പിച്ചത്. ഒമൈക്രോണ്‍ വ്യാപനത്തിന്‍റെ പേരില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നതിനിടയിലാണ് 502 പേര്‍ ചേര്‍ന്ന് തിരുവാതിരക്കളി നടത്തിയത്. സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരും പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കെ അഞ്ഞൂറിലധികം ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ മെഗാ തിരുവാതിരക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. പാറശാല പഞ്ചായത്ത്‌ അംഗം സലൂജ ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന 550 പേര്‍ക്കെതിരെയാണ് പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം കേസ് എടുത്തത്.  കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു എന്ന് കാണിച്ച് തിരുവനന്തപുരം ഡി സി സി പ്രസിഡന്‍റ് എം മുനീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More