വിതുരയിലെ പെണ്‍കുട്ടികളുടെ ആത്മഹത്യ ; റിപ്പോര്‍ട്ട്‌ തേടി മന്ത്രി വീണ ജോര്‍ജ്ജ്

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട്‌ തേടി വനിതാ ശിശു വികസന മന്ത്രി വീണ ജോര്‍ജ്ജ്. വനിതാ വികസന വകുപ്പ് സെക്രട്ടറിയോടാണ് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. വിതുര, പെരിങ്ങമല പഞ്ചായത്തുകളില്‍ നാല് മാസത്തിനിടെ അഞ്ച് പെണ്‍കുട്ടികള്‍ ആണ് ആത്മഹത്യ ചെയ്തത്. മരിച്ച പെണ്‍കുട്ടികള്‍ക്കെല്ലാം 18 വയസില്‍ താഴെയാണ് പ്രായം. രണ്ട് പേര്‍ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും അവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നു. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് മന്ത്രി സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട്‌ തേടിയിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പെണ്‍കുട്ടികളുടെ ആത്മഹത്യയെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ പ്രദേശത്ത് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ലഭ്യമാണെന്നും ഇത് പെണ്‍കുട്ടികള്‍ക്ക് നല്‍കി  ലൈംഗീക ചൂഷണത്തിന് ഇരയാക്കുകയുമാണെന്ന് തെളിഞ്ഞിരുന്നു. അതേസമയം, തിരുവനന്തപുരം  ഇടിഞ്ഞാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രധാന പ്രതി അലന്‍ പീറ്റര്‍ പിടിയിലായെങ്കിലും സഹായികളിപ്പോഴും പുറത്ത് നടക്കുകയാണെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നത്. പ്രദേശത്ത് ലഹരി മാഫിയകള്‍ പിടിമുറുക്കിയിട്ടും ആദിവാസി മേഖലകളില്‍ പൊലീസോ,എക്സൈസോ ഒരു പരിശോധനയും നടത്തുന്നില്ലെന്നാണ് പ്രദേശവാസികള്‍ ഉന്നയിക്കുന്ന പ്രധാന വിമര്‍ശനം.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More