നടിയെ ആക്രമിച്ച കേസിലെ വിവാദ വ്യവസായി താന്‍ അല്ലെന്ന് കോട്ടയം സ്വദേശി മെഹ്ബൂബ്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയെന്ന് ആരോപിക്കപ്പെടുന്ന വ്യവസായി താന്‍ അല്ലെന്ന് കോട്ടയം സ്വദേശി മെഹ്ബൂബ്. ബാലചന്ദ്രകുമാർ ആരോപിക്കുന്ന വിഐപിയെ തിരിച്ചറിഞ്ഞുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് വിശദീകരണവുമായി മെഹ്ബൂബ് രംഗത്തെത്തിയത്. തന്നെ പറ്റി നുണക്കഥകളാണ് പ്രചരിക്കുന്നത്. ദിലീപിന്‍റെ വീട്ടില്‍ പോയത് ഒറ്റ തവണ മാത്രമാണെന്നും അത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു എന്നും മെഹ്ബൂബ് കൂട്ടിച്ചേര്‍ത്തു.

ബാലചന്ദ്രകുമാറിന്‍റെ ആരോപണങ്ങള്‍ തനിക്ക് അറിയില്ലെന്നും ദിലീപിന്റെ സഹോദരനെയോ അളിയനെയോ പരിചയമില്ലെന്നും മെഹ്ബൂബ് പറഞ്ഞു. 'ദേ പുട്ടി'ന്‍റെ ഖത്തറിലെ ഔട്ട്‌ലെറ്റ്‌ തുറക്കുന്നതിന്‍റെ ഭാഗമായാണ് താരത്തെ കണ്ടത്. അന്ന് വീട്ടില്‍ ചെന്നപ്പോള്‍  അമ്മയും അച്ഛനും കാവ്യയുമുണ്ടായിരുന്നു. കുറച്ച് മുന്‍പാണ് കേസിലെ വി.ഐ.പി എന്ന വാര്‍ത്തയില്‍ തന്‍റെ പേര് വരുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്നും നടിയെ ആക്രമിച്ച കേസുമായി തനിക്ക് യാതൊരുവിധ പങ്കുമില്ലെന്നും മെഹ്ബൂബ് വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

താൻ ദിലീപിന്‍റെ വീട്ടിലുള്ള സമയം ഇക്ക എന്ന് ദിലീപും കാവ്യയും വിളിക്കുന്ന ഒരാൾ അവിടെ എത്തുകയും ദിലീപിന് ഒരു പെൻഡ്രൈവ് കൈമാറുകയും ചെയ്തെന്നാണ് ബാലചന്ദ്രകുമാറിന്‍റെ ആരോപണം. ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വിഐപി. അദ്ദേഹം വന്നിരുന്നിരുന്നപ്പോള്‍ എല്ലാവര്‍ക്കും നല്ല പരിചയം ഉള്ളതായിത്തന്നെയാണ് തോന്നിയത്. അദ്ദേഹത്തിന്റെ പേര് പ്രതിപാദിക്കുന്ന ഒരു ശബ്ദരേഖയുണ്ടെന്നും അത് പരിശോധിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നുമാണ് ബാലചന്ദ്ര കുമാര്‍ ആരോപിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

ഗവര്‍ണര്‍ക്കെതിരായ മാര്‍ച്ചില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ചീഫ് സെക്രട്ടറി

More
More
Web Desk 1 day ago
Keralam

ഫുട്‌ബോള്‍ ആരാധന വ്യക്തിസ്വാതന്ത്ര്യം, അവകാശങ്ങള്‍ക്കുമേല്‍ കൈകടത്താന്‍ ആര്‍ക്കും അനുവാദമില്ല; സമസ്തക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി

More
More
Web Desk 1 day ago
Keralam

ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ വിധിക്ക് സ്‌റ്റേ

More
More
Web Desk 1 day ago
Keralam

ഷാഫിയും രാഹുലും ഖത്തറില്‍; പ്രവര്‍ത്തകര്‍ ജയിലില്‍ - വ്യാപക വിമര്‍ശനം

More
More
Web Desk 1 day ago
Keralam

ഞാന്‍ ദേശീയ മൂല്യങ്ങളുളള ബിജെപി അനുകൂലി- ഉണ്ണി മുകുന്ദന്‍

More
More
Web Desk 2 days ago
Keralam

കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണ്, കുപ്പായം തയ്പ്പിക്കാന്‍ ഇനിയും നാലുവര്‍ഷം സമയമുണ്ട്- മുരളീധരന് രമേശ് ചെന്നിത്തലയുടെ മറുപടി

More
More