കൊറോണ: ലോകത്താകെ മരണപ്പെട്ടവരുടെ എണ്ണം 43,459 കടന്നു, മരണനിരക്ക് ഇനിയും ഉയരും

ഇതുവരെ ലോകത്താകെ കൊറോണ വൈറസ് ബാധയേറ്റു മരണമടഞ്ഞവരുടെ എണ്ണം നാല്‍പത്തിമൂവായിരത്തി നാനൂറ്റിഅമ്പത്തൊമ്പത് (43,459) എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സ സ്വീകരിച്ചവര്‍ എട്ടുലക്ഷത്തിഎഴുപത്തി അയ്യായിരത്തിനാനൂറ്റിനാല്‍പ്പത്തിയഞ്ചു പേരാണ്. വേള്‍ഡ് ഓ മീറ്ററിന്‍റെ കണക്കനുസരിച്ചാണിത്. മരണപ്പെട്ടവരില്‍ മൂന്നില്‍ രണ്ടു ഭാഗവും യൂറോപ്പില്‍ നിന്നാണ്. നാലുലക്ഷത്തോളം പേര്‍ക്ക് യൂറോപ്പില്‍ രോഗം ബാധിച്ചിട്ടുണ്ട്.

രോഗബാധയുടെ കാര്യത്തില്‍ അമേരിക്ക, ചൈനയെ മറികടന്ന് ഇറ്റലിക്കും സ്പെയിനിനും തൊട്ടുപിറകിലാണ്. കൊറോണാ വ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ഏറ്റവുമധികം ദുരിതം ഏറ്റുവാങ്ങിയ ചൈനയില്‍ പക്ഷെ ഇപ്പോള്‍ മരണനിരക്കും രോഗബാധാനിരക്കും വളരെ കുറവാണ് എന്നത് വലിയ ആശ്വാസം പകര്‍ന്നിട്ടുണ്ട്. ഇരുപത്തിനാലായിരത്തിനു മുകളില്‍  ആളുകള്‍ മരണപ്പെട്ട ഇറ്റലിക്കും സ്പെയിനിനുമാണ് വലിയ ദുരന്തം ഏറ്റുവാങ്ങേണ്ടിവന്നത്. അമേരിക്കയില്‍ ഇതിനകം ഏകദേശം ഒന്നേ മുക്കാല്‍ ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് കണക്ക്.

130 -ഓളം രാജ്യങ്ങളിലായി കോവിഡ് -19 നാല്‍പത്തിമൂവായിരത്തി നാനൂറ്റിഅമ്പത്തൊമ്പത് പേരുടെ ജീവനാണ് കവര്‍ന്നത്. ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് -19 ഇതിനകം 185- രാഷ്ട്രങ്ങളിലായി എട്ടുലക്ഷത്തിഎഴുപത്തി അയ്യായിരത്തി നാനൂറ്റിനാല്‍പ്പത്തിയഞ്ചു പേര്‍ക്കാണ് ബാധിച്ചത്. ലോക ജനസംഖ്യയുടെ പകുതിയോളം പേര്‍ വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ മൂലം വീടകങ്ങളില്‍ കഴിയുകയാണ്. എല്ലാ ഉദ്പാദന മേഖലകളും സ്തംഭിച്ച സമാനമായ ഒരു സംഭവം ലോകചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിലയിരുത്തല്‍. 





Contact the author

Web Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More