വീണ്ടും മെഗാ തിരുവാതിര നടത്തി സി പി ഐ എം; ഇത്തവണ തൃശൂരില്‍

തൃശ്ശൂര്‍: തിരുവനന്തപുരം പാറശ്ശാലയില്‍ ജില്ലാ സമ്മേളനത്തിനിടെ നടത്തിയ മെഗാ തിരുവാതിരയുടെ വിവാദം ഒഴിയുന്നതിനുമുന്നേ തൃശൂരിലും മെഗാ തിരുവാതിരക്കളി നടത്തി സി പി ഐ എം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ തന്നെയാണ് തൃശൂരിലെ മെഗാ തിരുവാതിരയും സംഘടിപ്പിച്ചത്. തൃശൂര്‍ ഊരാക്കോട് വെച്ച് നടന്ന മെഗാ തിരുവാതിരയില്‍ നൂറോളം പേരാണ് പങ്കെടുത്തത്. തിരുവനന്തപുരത്തെ തിരുവാതിരക്കളിയുണ്ടാക്കിയ വിവാദം ഒഴിയുംമുന്നേ തൃശൂരിലും പരിപാടി സംഘടിപ്പിച്ചത് വിമര്‍ശനം രൂക്ഷമാക്കിയിട്ടുണ്ട്. എന്നാല്‍ പങ്കെടുത്ത എല്ലാവരും മാസ്‌ക് ധരിച്ചിരുന്നു എന്നും സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു പരിപാടി നടത്തിയത് എന്നുമാണ്‌ സി പി ഐ എം നല്‍കുന്ന വിശദീകരണം. ഈ മാസം 21 മുതല്‍ 23 വരെയാണ് സി പി ഐ എം ജില്ലാ സമ്മേളനം.

ജനുവരി 13-നായിരുന്നു തിരുവനന്തപുരത്ത് 502 പേരെ പങ്കെടുപ്പിച്ച് സി പി ഐ എം മെഗാ തിരുവാതിരക്കളി സംഘടിപ്പിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് സാമൂഹിക അകലം പോലും പാലിക്കാതെ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി തന്നെ പൊതുപരിപാടി സംഘടിപ്പിച്ചത്. സംഭവം വിവാദമായതിനുപിന്നാലെ പരിപാടി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും അഭിപ്രായപ്പെട്ടിരുന്നു. ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ കൊല്ലപ്പെട്ട എസ് എഫ് ഐ നേതാവ് ധീരജിന്റെ സംസ്‌കാരം കഴിയുന്നതിനുമുന്‍പേ തന്നെ സി പി ഐ എം തിരുവാതിരക്കളി നടത്തിയെന്നും രക്തസാക്ഷിത്വം അവര്‍ ആഘോഷിക്കുകയാണെന്നുമടക്കം വിമര്‍ശനങ്ങളാണ് തിരുവാതിരക്കളിക്കെതിരെ ഉയര്‍ന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

മെഗാ തിരുവാതിരയിലെ പാട്ടിനെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുളള വരികളാണ് തിരുവാതിരപ്പാട്ടില്‍ എന്നതാണ് വിവാദമുണ്ടാവാന്‍ കാരണം. വിവാദം അനാവശ്യമാണെന്നും പിണറായി വിജയനെ പുകഴ്ത്താന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നില്ലെന്നും വ്യക്തമാക്കി ഗാനരചയിതാവ് പൂവരണി കെ വി ടി നമ്പൂതിരിയും രംഗത്തെത്തിയിരുന്നു. അതേസമയം, കൊവിഡ് പ്രതിസന്ധി നിലനില്‍ക്കെ അഞ്ഞൂറിലധികം ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ മെഗാ തിരുവാതിരക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. പാറശാല പഞ്ചായത്ത്‌ അംഗം സലൂജ ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന 550 പേര്‍ക്കെതിരെയാണ് പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം കേസ് എടുത്തത്.  കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു എന്ന് കാണിച്ച് തിരുവനന്തപുരം ഡി സി സി പ്രസിഡന്‍റ് എം മുനീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 8 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 9 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 10 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 2 days ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More