ഹരേ രാമ ഹരേ കൃഷ്ണ മന്ത്രം ചൊല്ലി പ്രേതത്തെ ഓടിച്ചിട്ടുണ്ടെന്ന് ഐ ഐ ടിയിലെ ശാസ്ത്രഞ്ജന്‍

ധര്‍മശാല: ഹരേ രാമ ഹരേ കൃഷ്ണ മന്ത്രം ചൊല്ലി ദുഷ്ടാത്മാക്കളെ ഒഴിപ്പിച്ചിട്ടുണ്ടെന്ന് മാണ്ഡി ഐ ഐ ടി( ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) ഡയറക്ടറും ശാസ്ത്രഞ്ജനുമായ ലക്ഷ്മിധര്‍ ബെഹ്‌റ. പ്രേതങ്ങളുണ്ടെന്നും അവയെക്കുറിച്ച് ശാസ്ത്രത്തിന് വിശദീകരിക്കാനാവില്ലെന്നും ലക്ഷ്മീധര്‍ പറഞ്ഞു. തന്റെ സുഹൃത്തിന്റെ വീടിനെ ബാധിച്ച പ്രേതാത്മാക്കളെ വിശുദ്ധ മന്ത്രങ്ങള്‍ ജപിച്ച് ഉച്ചാടനം ചെയ്തിട്ടുണ്ടെന്ന് ലഷ്മിധര്‍ പറയുന്ന വീഡിയോ വൈറലായിരുന്നു. അതിനുപിന്നാലെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. അഞ്ച് മിനിറ്റ് ദൈര്‍ഘ്യം വരുന്ന വീഡിയോയില്‍ 1993-ല്‍ നടന്ന അനുഭവത്തെക്കുറിച്ചാണ് ലക്ഷ്മിധര്‍ പറയുന്നത്.

'ഞാന്‍ എന്റെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് പ്രേതബാധയുളള വീട്ടിലെത്തിയത്. ഹരേ രാമ ഹരേ കൃഷ്ണയും ഭഗവത് ഗീതയിലെ ചില സ്ലോകങ്ങളുമടക്കം പതിനഞ്ച് മിനിറ്റ് ഉച്ചത്തില്‍ മന്ത്രോച്ചാരണം നടത്തി. കുറച്ചുകഴിഞ്ഞപ്പോള്‍ നടക്കാന്‍ വളരെയധികം പ്രയാസമുളള, പ്രായമായ സുഹൃത്തിന്റെ അച്ഛന്‍ ഭയാനകമായ രീതിയില്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. പിന്നീട് ആത്മാവ് സുഹൃത്തിന്റെ അമ്മയെയും ഭാര്യയെയും ബാധിച്ചു. ഒരു മണിക്കൂറോളം ഉച്ചത്തില്‍ മന്ത്രോച്ചാരണം നടത്തിയാണ് ബാധ ഒഴിപ്പിച്ചത്'- ലക്ഷ്മിധര്‍ പറഞ്ഞു. 'ലേണ്‍ ഗീത ലൈവ് ഗീത' എന്ന യൂട്യൂബ് ചാനലില്‍ ഏഴ് മാസം മുന്‍പ് അപ്പ്‌ലോഡ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം തന്റെ അനുഭവം വിവരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസറാണ് ലക്ഷ്മിധര്‍ ബെഹ്‌റ. ഡല്‍ഹി ഐ ഐ ടിയില്‍ നിന്ന് പി എച്ച് ടിയും ജര്‍മ്മന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയില്‍ നിന്ന് പോസ്റ്റ് ഡോക്ടറല്‍ ബിരുദവും നേടിയ അദ്ദേഹം റോബോട്ടിക്‌സിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഐ ഐ ടി കാണ്‍പൂരില്‍ ജോലി ചെയ്തിരുന്ന ലക്ഷ്മിധര്‍ ബെഹ്‌റയെ ജനുവരി 13-നാണ് മാണ്ഡി ഐ ഐ ടി ഡയറക്ടറായി നിയമിച്ചത്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

വര്‍ഗീയ കലാപത്തില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുകയാണ് - അശോക്‌ ഗെഹ്ലോട്ട്

More
More
National Desk 9 hours ago
National

റിലയന്‍സ് 60 പ്രമുഖ ചെറുകിട ബ്രാന്‍ഡുകള്‍ സ്വന്തമാക്കുന്നു

More
More
National Desk 10 hours ago
National

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണറായി രാജീവ് കുമാര്‍ ചുമതലയേറ്റു

More
More
National Desk 10 hours ago
National

ബിജെപിയെ താഴെയിറക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം നിർവഹിക്കാൻ കോണ്‍ഗ്രസിനെ കഴിയൂ - രാഹുല്‍ ഗാന്ധി

More
More
National desk 11 hours ago
National

ആര്‍ എസ് എസ് സ്ഥാപകന്‍റെ പ്രസംഗം കര്‍ണാടകയിലെ പാഠപുസ്തകത്തില്‍; പ്രതിഷേധം ശക്തം

More
More
Web Desk 12 hours ago
National

കേരളത്തില്‍ കനത്ത മഴ; ഡല്‍ഹിയില്‍ കൊടും ചൂട്

More
More