മമ്മൂട്ടിക്ക് കൊവിഡ്

കൊച്ചി: നടന്‍ മമ്മൂട്ടിക്ക് കൊവിഡ്. കഴിഞ്ഞ ദിവസം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കൊവിഡ് പരിശോധനഫലം നെഗറ്റീവ് ആകുന്നതുവരെ അദ്ദേഹം ഹോം ക്വാറന്‍റയിനില്‍ തുടരുമെന്നും അറിയിച്ചു. കടവന്ത്ര ഇളംകുളത്തുള്ള വീട്ടിലാണ് താരം ഇപ്പോഴുള്ളത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മമ്മൂട്ടിക്ക് കൊവിഡ് റിപ്പോര്‍ട്ട്‌ ചെയ്തതിന് പിന്നാലെ സി ബി ഐ അഞ്ചാം ഭാഗത്തിന്‍റെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്യുന്ന സി ബി ഐയുടെ ഷൂട്ടിങ് 60 ദിവസം പിന്നിട്ടിരുന്നു. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായാണ് താരം എത്തുന്നത്. മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വമാണ് അടുത്തതായി റീലിസിനായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം. പാര്‍വതി തിരുവോത്തും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന പുഴുവാണ് ചിത്രീകരണം പൂര്‍ത്തിയായ മറ്റൊരു ചിത്രം. ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, തെലുങ്ക് ചിത്രം ഏജന്റ് എന്നിവയുടെ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും പ്രൊഡക്ഷനുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍ നടക്കുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 1 month ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 3 months ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 3 months ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 3 months ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 3 months ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More