പാർട്ടി സമ്മേളനങ്ങളിലെ നിയമ ലംഘനത്തിനെതിരെ മുഖംനോക്കാതെ പോലീസ് നടപടി എടുക്കണം - രമേശ്‌ ചെന്നിത്തല

സംസ്ഥാനത്ത് കൊവിഡ് ഭീതി നിലനില്‍ക്കുമ്പോഴും സിപിഎം നടത്തുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതിനെതിരെ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. സിപിഎം സമ്മേളനങ്ങളിലെ നിയമ ലംഘനങ്ങൾക്കെതിരെ പൊലീസ് കേസ് എടുക്കുന്നില്ല. സാധാരണക്കാർക്കെതിരെ ഇന്നലെ മാത്രം എടുത്തത്  3424 കേസുകളാണ്. പരസ്യമായി സിപിഎം പാർട്ടി സമ്മേളനങ്ങളിൽ നിയമം ലംഘിക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കുന്ന പോലീസ് എന്ത് സന്ദേശമാണു ജനങ്ങൾക്ക് നൽകുന്നതെന്നും രമേശ്‌ ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

സിപിഎം സമ്മേളനങ്ങളിലെ നിയമ ലംഘനങ്ങൾക്ക് കേസില്ല, സാധാരണക്കാർക്കെതിരെ ഇന്നലെ മാത്രം എടുത്തത്  3424 കേസുകൾ കോവിഡ് മാനദണ്ഡം പരസ്യമായി ലംഘിച്ച് നടത്തുന്ന പാർട്ടി സമ്മേളനങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന പോലീസ് ഓരോ ദിവസവും സാധാരണക്കാർക്കെതിരെ കേസ് എടുക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? 

പോലീസ് ആസ്ഥാനത്തെ പത്രക്കുറിപ്പിൽ പറയുന്നത് കഴിഞ്ഞ ദിവസം മാത്രം കോവിഡ് മാനദണ്ഡം ലംഘിച്ചതിനു 3424 പേർക്കെതിരെ കേസ് എടുത്തുയെന്നാണ്.  ഇതിൽ ഏറെ കേസുകളും മാസ്ക്ക് വെക്കാത്തതിനാണ്. ഇത്തരത്തിൽ ഓരോ ദിവസവും ലക്ഷക്കണക്കിനു രൂപയാണു സർക്കാർ സാധാരണക്കാരിൽ നിന്നും പിഴയായി ഈടാക്കുന്നത് .

നിയമ ലംഘനത്തിനു കേസ് എടുക്കുന്നതിൽ തെറ്റില്ല. എന്നാൽ പരസ്യമായി സിപിഎം പാർട്ടി സമ്മേളനങ്ങളിൽ നിയമം ലംഘിക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കുന്ന പോലീസ് എന്ത് സന്ദേശമാണു ജനങ്ങൾക്ക് നൽകുന്നതു?സാധാരക്കാരായ ജനങ്ങൾക്ക് ഒരു നീതിയും പാർട്ടിക്കാർക്ക് മറ്റൊരു നീതിയും ഇതെന്തൊരു അനീതിയാണ്. പാർട്ടി സമ്മേളനങ്ങളിലെ നിയമ ലംഘനത്തിനു പോലീസ് മുഖംനോക്കാതെ നടപടി എടുക്കണം. ഇക്കാര്യത്തിൽ ജില്ലാ കളക്ടർ അടക്കമുള്ളവർ ജാഗ്രത കാട്ടണം .

കഴിഞ്ഞ സർക്കാർ കോവിഡിൻ്റെ മറവിൽ തീവെട്ടി കൊള്ള നടത്തിയപ്പോൾ അതിനെതിരെ കോവിഡ് മാനദണ്ഡം പാലിച്ച് സമര നടത്തിയവരെ മരണത്തിൻ്റെ വ്യാപാരികൾ എന്നാണു അന്നത്തെ അന്തി പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് എല്ലാപേരും ഓർക്കുന്നുണ്ടാവും. നിയമം എല്ലാപേർക്കം ബാധകമാണു അല്ലാതെ നിയമലംഘനത്തിൻ്റെ പേരിൽ സാധാരക്കാരെ മാത്രം ക്രൂശിക്കുന്ന നടപടി പോലീസ് അവസാനിപ്പിക്കണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 17 hours ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 4 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 6 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More