സിപിഎം തൃശ്ശൂര്‍ ജില്ലാ പൊതുസമ്മേളനം ഒഴിവാക്കി ; ഉദ്ഘാടനം ഓണ്‍ലൈനായി

തൃശ്ശൂര്‍: സിപിഎം തൃശ്ശൂര്‍ ജില്ലാ പൊതുസമ്മേളനം ഒഴിവാക്കി. സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പരിപാടി ഓണ്‍ലൈന്‍ വഴി നടത്താന്‍ സിപിഎം ജില്ലാ നേതൃത്വം തീരുമാനിച്ചത്. വെർച്വുൽ സമ്മേളം പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പരിപാടി ഓണ്‍ലൈനായതോടെ പങ്കെടുക്കുന്ന ആളുകളുടെ എണ്ണവും സിപിഎം കുറച്ചു. 21 മുതൽ 23 വരെയാണ് സിപിഎമ്മിന്റെ തൃശൂർ ജില്ലാ സമ്മേളനം.

ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരക്കളിയെ ന്യായികരിച്ച് തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് രംഗത്തെത്തി. തിരുവാതിരക്കളി നിരോധിച്ച കലാരൂപമല്ലെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നും എം എം വര്‍ഗീസ് പറഞ്ഞു. ആകെ 80 പേരാണ് തിരുവാതിരക്കളിയില്‍ പങ്കെടുത്തതെന്നും വർഗീസ് കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, തൃശൂർ തെക്കുംകരയിൽ സിപിഎം നടത്തിയ തിരുവാതിരക്കളിക്കെതിരെ പൊലീസിൽ പരാതി ലഭിച്ചു . നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ചാണ് സിപിഎം തിരുവാതിരക്കളി നടത്തിയതെന്ന് കാണിച്ച് കെ പി സി സി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്താണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. തിരുവനന്തപുരത്തെ മെഗാ തിരുവാതിരക്കളിക്കെതിരെ ഉയര്‍ന്ന വിവാദം അവസാനിക്കും മുന്‍പെയാണ് തൃശ്ശൂരും സിപിഎം മെഗാ തിരുവാതിരക്കളി സംഘടിപ്പിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

'എന്നെ വേട്ടയാടിയത് ഒരു തെളിവുമില്ലാതെ; മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ സമഗ്ര അന്വേഷണം വേണം'- പി എം ആര്‍ഷോ

More
More
Web Desk 16 hours ago
Keralam

റസാഖ് പയംബ്രോട്ട് സിപിഎമ്മിന്‍റെ തീവ്രവലതുപക്ഷ വ്യതിയാനത്തിന്‍റെ ഇര- പ്രതിപക്ഷ നേതാവ്

More
More
Web Desk 16 hours ago
Keralam

മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പ് ആദ്യത്തെ സംഭവമല്ല- കാനം രാജേന്ദ്രന്‍

More
More
Web Desk 18 hours ago
Keralam

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനോട് നേരിട്ട് ഹാജരാകണമെന്ന് കോടതി

More
More
Web Desk 19 hours ago
Keralam

ശ്രദ്ധയുടെ മരണത്തെ കോളേജ് മാനേജ്‌മെന്റ് വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് കുടുംബം

More
More
Web Desk 19 hours ago
Keralam

വ്യാജ സര്‍ട്ടിഫിക്കറ്റ്: കെ വിദ്യക്കെതിരെ അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പല്‍ പരാതി നല്‍കി

More
More