സ്വന്തം സിനിമാ സെറ്റില്‍ ഇന്‍റേണല്‍ കംപ്ലെയ്ന്‍റ് കമ്മറ്റി ഉണ്ടാക്കിയിട്ടു വേണം ഇരക്കൊപ്പമെന്ന് മോഹന്‍ലാല്‍ പോസ്റ്റിടാന്‍ - ഹരീഷ് വാസുദേവന്‍‌ ശ്രീദേവി

സിനിമാ മേഖലയില്‍ നടക്കുന്ന ചൂഷണത്തിനെതിരെ വിമര്‍ശനവുമായി അഡ്വ. ഹരീഷ് വാസുദേവന്‍‌ ശ്രീദേവി. തൊഴിലിടങ്ങളില്‍ 'പോഷ്'നിയമം നടപ്പാക്കണം എന്നത് രാജ്യത്തെ നിയമമാണ്. കേരളത്തിലെ സിനിമാ മേഖലയും ഒരു തൊഴില്‍ ഇടമാണ്. ഈ മേഖലയില്‍ സുരക്ഷാ നിയമം ഉറപ്പ് വരുത്തുന്നതിന് സര്‍ക്കാരിന്‍റെയോ മന്ത്രിയുടെയോ ഔദാര്യം ആവശ്യമില്ലെന്ന് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സിനിമാ മേഖലയില്‍ നിയമം നടപ്പിലാക്കാന്‍ എന്താണ് കാലതാമസമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇരയോടൊപ്പം എന്ന് പോസ്റ്റിട്ട മോഹന്‍ലാല്‍ അടക്കമുള്ളവരുടെ പ്രൊഡക്ഷന്‍ സെറ്റിൽ മിനിമം ഇന്‍റേണല്‍ കംപ്ലെയ്ന്‍ സിസ്റ്റം എങ്കിലും നടപ്പിക്കണമെന്നും ഹരീഷ് വാസുദേവന്‍‌ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

തൊഴിലിടങ്ങളിൽ PoSH നിയമം നടപ്പാക്കണം എന്നത് ഈ രാജ്യത്തെ നിയമമാണ്. തൊഴിലിടങ്ങളിൽ internal complaints committee ഉണ്ടാവണം.  കേരളത്തിലെ സിനിമാ ഇൻഡസ്ട്രി ഒരു തൊഴിലിടമാണ്. തൊഴിൽ കരാറുകാർ അവിടെയുണ്ട്. ആ നിയമം ഈ തൊഴിലിടത്തിൽ നടപ്പാക്കാൻ സർക്കാരിന്റെയോ മന്ത്രിയുടെയോ ഔദാര്യത്തിന്റെ ആവശ്യമില്ല. പുതിയ ആലോചനകളോ നിയമനിർമ്മാണമോ ഉത്തരവോ വേണ്ട. അതങ്ങ് നടപ്പാക്കിയാൽ മതി.

നിയമം നടപ്പാക്കൽ എന്നത് എക്സിക്യൂട്ടീവിന്റെ / സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിനു കമ്മീഷൻ റിപ്പോർട്ടുകളുടെ ആവശ്യമില്ല. അതിനാണ് പൗരൻ സ്റേറ്റിന് നികുതി കൊടുക്കുന്നത്.അത് ചെയ്യാതിരിക്കാൻ സർക്കാരോ നിര്മാതാക്കളോ പറയുന്ന എല്ലാ ന്യായീകരണങ്ങളും പ്രതികളെ സഹായിക്കാനുള്ളതാണ്, കാലതാമസം ഉണ്ടാക്കി വിഷയം തണുപ്പിക്കാൻ ഉള്ളതാണ്. നാളെ സിനിമാ അതോറിറ്റിയോ മറ്റെന്ത് കുന്തമോ വന്നോട്ടെ, ഇന്ന് രാജ്യത്തുള്ള നിയമം നടപ്പാക്കാൻ എന്താണ് തടസ്സമെന്ന് സർക്കാർ പറയണം.

ഹേമ കമ്മീഷൻ ഏത് നിയമത്തിന്റെ കീഴിലുണ്ടാക്കിയതും ആവട്ടെ, അത് സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട വിഷയത്തിലാണെങ്കിൽ, അതിന്മേൽ സർക്കാർ നടപടി വൈകുന്നെങ്കിൽ, ആ റിപ്പോർട്ട് വിളിച്ചു വരുത്താനും വായിച്ചു പഠിക്കാനും അതിന്മേൽ നടപടി ശുപാർശ ചെയ്യാനുമുള്ള ഉത്തരവാദിത്തം സംസ്ഥാന വനിതാ കമ്മീഷനും ഉണ്ട്. വനിതാ കമ്മീഷൻ ആ ജോലി ചെയ്യും എന്ന് അറിയുന്നതിൽ ഏറെ സന്തോഷം. 

ആശീർവാദ് സിനിമാസ് ഉണ്ടാക്കുന്ന സിനിമാ സെറ്റിൽ മിനിമം ICC ഉണ്ടാക്കിയിട്ടു വേണം നടിയുടെ കൂടെയാണ് എന്നു മോഹൻലാൽ പോസ്റ്റിടാൻ. അല്ലാത്തതെല്ലാം വെറും അഭിനയം മാത്രം. ഇതുപോലെ തന്നെ എല്ലാ നിർമ്മാതാക്കളും മഹാനടന്മാരും സംവിധായകരും. ഒരാളുടെ കാര്യം പറഞ്ഞെന്നു മാത്രം. അതുകൊണ്ട് കൂടുതൽ ഉരുണ്ടു മണ്ണ് പറ്റും മുൻപേ സർക്കാർ ആ റിപ്പോർട്ട് വെളിച്ചം കാണിക്കണം. അതിന്മേൽ നടപടി എടുക്കണം. സാങ്കേതിക ന്യായീകരണങ്ങൾ ദയവായി പുറത്തെടുക്കരുത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 4 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 3 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More