കൊവിഡ് നിയന്ത്രണം കാറ്റില്‍ പറത്തി കന്നുപൂട്ട്‌ മത്സരം സംഘടിപ്പിച്ച് സിപിഎം

പാലക്കാട്‌: കൊവിഡ് നിന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി വീണ്ടും പൊതുപരിപാടി സംഘടിപ്പിച്ച് സിപിഎം. പാലക്കാട് ജില്ലയിലെ പൊല്‍പ്പുള്ളി അത്തിക്കോടില്‍ കന്നുപൂട്ട് മത്സരമാണ് സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ നടന്നത്. അന്തരിച്ച മുന്‍ ലോക്കല്‍ സെക്രട്ടറി ജി വേലായുധന്‍റെ സ്മരണാര്‍ഥമാണ് പാര്‍ട്ടി മത്സരം സംഘടിപ്പിച്ചത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലായി 100 ഓളം ഉരുക്കളെയാണ് പരിപാടിയില്‍ പങ്കെടുപ്പിച്ചത്. 200 പേര്‍ പരിപാടി കാണാനും എത്തിയിരുന്നു. 

എന്നാല്‍ പരിപാടി സംഘടിപ്പിച്ചത് കൊവിഡ് പ്രോട്ടോക്കോള്‍ മുഴുവന്‍ പാലിച്ചു കൊണ്ടാണെന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം. ഒമൈക്രോണ്‍ ആശങ്ക സംസ്ഥാനത്ത് നിലനില്‍ക്കെ ജില്ലാ സമ്മേളനങ്ങളോട് അനുബന്ധിച്ച് നടത്തിയ തിരുവാതിരക്കളിയും ഗാനമേളയും വിവാദമായിരിക്കെയാണ് കന്നുപൂട്ട്‌ മത്സരം സിപിഎം സംഘടിപ്പിച്ചത്. മലമ്പുഴ എംഎല്‍എയായ എ പ്രഭാകരനാണ് മത്സരം ഉദ്ഘാടനം ചെയ്തത്. പാലക്കാട് ജില്ലയിൽ 21 ശതമാനത്തിന് മുകളിലാണ് ടിപിആർ നിരക്ക്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ജനങ്ങള്‍ക്ക് കൊവിഡ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ട് ഭരണകക്ഷിയായ സിപിഎം നടത്തുന്ന ജില്ലാ സമ്മേളനങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.സിപിഎം സമ്മേളനങ്ങളിലെ നിയമ ലംഘനങ്ങൾക്കെതിരെ പൊലീസ് കേസ് എടുക്കുന്നില്ലെന്നും സാധാരണക്കാർക്കെതിരെ ഇന്നലെ മാത്രം എടുത്തത്  3424 കേസുകളാണെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. പരസ്യമായി സിപിഎം പാർട്ടി സമ്മേളനങ്ങളിൽ നിയമം ലംഘിക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കുന്ന പോലീസ് എന്ത് സന്ദേശമാണു ജനങ്ങൾക്ക് നൽകുന്നതെന്നും രമേശ്‌ ചെന്നിത്തല ചോദിച്ചു. സിപിഎം നടത്തുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More