റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ അസമിൽ സ്ഫോടനം

റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ അസമിൽ സ്ഫോടനം. അഞ്ച് സ്ഥലങ്ങളിലാണ് സ്ഫോടനം ഉണ്ടായത്. ​ദിബ്രു​ഗഡ് , സൊനാരി ജില്ലകളിലാണ് സ്ഫോടനം നടന്നത്.  പൊട്ടിത്തെറിച്ചത് ​ഗ്രനേഡാണെന്നാണ് പ്രാഥമിക വിവരം. ദിബ്രു​ഗഡിലെ ​ഗ്രഹം ബസാർ, എ ടി റോഡിലെ ​ഗുരു​ദ്വാര, ദുലിയാജൻ എന്നിവിടങ്ങളിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിൽ ആർക്കും പരിക്കില്ല.

സ്ഫോടനത്തെ തുടർന്ന് സംസ്ഥാനത്ത് സുരക്ഷ കർശനമാക്കി. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിന് പിന്നിൽ ഉൾഫാ തീവ്രവാദികളാണെന്നാണ് സുരക്ഷാ ഏജൻസികളുടെ നി​ഗമനം. സ്ഫോടനത്തെ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ശക്തിയായി അപലപിച്ചു. ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടതിന്‍റെ ജാള്യത മറച്ചുവെക്കാനാണ് തീവ്രവാ​ദികൾ ഈ ദിനത്തിൽ അക്രമം കാണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More