രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

ഞങ്ങൾ ഞങ്ങളുടേതായ ഇടത്തിലും

നിങ്ങൾ നിങ്ങളുടേതായ ഇടത്തിലും

സ്വസ്ഥം എന്നു തന്നെയായിരുന്നു ഞങ്ങളും

കരുതിയിരുന്നത്.


പകൽ ഇരുട്ടാക്കി,

നിങ്ങളുടെ കാഴ്ചക്ക്

അശുദ്ധിയുണ്ടാക്കാതെ

ഞങ്ങൾ ഒളിച്ചു പാർക്കുന്ന ഇടങ്ങളാണ്

ഞങ്ങളുടെതായ ഇടങ്ങളെന്ന്, 

വളരെ പതുക്കെ വെളിച്ചമായിത്തീർന്ന

ഇരുളാണ്

ഞങ്ങൾക്ക് പറഞ്ഞുതന്നത്.


നിങ്ങൾ സ്വസ്ഥമായിരിക്കുന്ന

നിങ്ങളുടേതായ ഇടം,

ഞങ്ങളുടെ ഭാവി തീരുമാനിക്കുന്ന

ഇടമാണെന്ന്

ഞങ്ങൾക്ക് മനസ്സിലായതാകട്ടെ, 

ഞങ്ങൾക്ക് മനസ്സിലാകില്ലെന്ന് കരുതി

ഉച്ചത്തിലായിപ്പോയ നിങ്ങളുടെ അടക്കം

പറച്ചിലിൽ നിന്നാണ്.


അതുകൊണ്ടാണ്,

ജന്തുക്കളുടേതായിക്കണ്ട്

ഞങ്ങൾക്കായി നിങ്ങൾ മാറ്റിയിട്ട

ഇടങ്ങളിൽ നിന്ന്,  

ഞങ്ങളുടെ നാളെയെ നിശ്ചയിക്കാൻ

നിങ്ങൾ കൂടിയിരിക്കുന്ന ഇടങ്ങളിലേക്ക്,

ചവിട്ടേറ്റ കാലുകളുമായി ഇഴഞ്ഞിഴഞ്ഞ്

ഞങ്ങൾ വരാൻ തുടങ്ങിയത്. 


ഒരോ വരവിലും മുഖത്ത് കാർക്കിച്ച് തുപ്പി,

'പോയി ചത്തൂടേ?'

എന്ന നിങ്ങളുടെ ആക്രോശം

താങ്ങാനാവാതെ

ചാകാൻ തീരുമാനിച്ചപ്പോഴും

മനസ്സിൽ കുറിച്ചിട്ടിരുന്നു,

അങ്ങനെ വെറുതെയങ്ങ് ചാവില്ലെന്ന്..

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 2 years ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 2 years ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Sathya Raj 2 years ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 2 years ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More
Sajeevan Pradeep 2 years ago
Poetry

ലൊക്കേഷനിൽ നിന്ന് മാത്രം എഴുതാവുന്ന സീനുകള്‍ - സജീവന്‍ പ്രദീപ്‌

More
More