'മോദി നല്ല പ്രാസംഗികനാണ്, മന്‍മോഹന് മിണ്ടാന്‍ കഴിയില്ല'; ഷംസീറിന്റെ മോദീസ്തുതി കുത്തിപ്പൊക്കി സൈബര്‍ കോണ്‍ഗ്രസ്

ടെലിപ്രോംപ്റ്റര്‍ തകരാറിലായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെട്ടതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ പരിഹാസവുമായി രംഗത്ത് വന്നിരുന്നു. മോദിയെ ട്രോളിക്കൊണ്ടുള്ള വീഡിയോകള്‍ക്കും പോസ്റ്റുകള്‍ക്കും പഞ്ഞമില്ല. എന്നാല്‍, അതിനിടെ മോദിയുടെ പ്രസംഗ പാഠവത്തെ പുകഴ്ത്തി സിപിഎം എംഎല്‍എ എ. എന്‍. ഷംസീര്‍ മുന്‍പ് നടത്തിയ പ്രസംഗം കുത്തിപ്പൊക്കി 'പൊങ്കാല'യിടുകയാണ് സൈബര്‍ കോണ്‍ഗ്രസ്. 'ഉള്ളത് ഉള്ളത് പോലെ പറയണമല്ലോ' എന്നു പറഞ്ഞാണ് ഷംസീര്‍ മോദിയെ പുകഴ്ത്തിയും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ ഇകഴ്ത്തിയും സംസാരിക്കുന്നത്. മോദി മനോഹരമായി ഹിന്ദി സംസാരിക്കും. പക്ഷെ, അദ്ദേഹത്തിന്റെ മുൻഗാമി എന്ന് പറയുന്നയാൾക്ക് മിണ്ടാൻ കഴിയില്ല. മൂപ്പര്‍ കടലാസ് നോക്കി വായിക്കും' എന്നായിരുന്നു ഷംസീര്‍ പറഞ്ഞത്.

ഷംസീറിന്‍റെ വാക്കുകള്‍:

‘മോദി ആദ്യം പ്രസംഗിക്കുക ഗരീബീ മാലോം എന്നാണ്. മോദി ഇംഗ്ലിഷ് അങ്ങനെ അനായാസം കൈകാര്യം ചെയ്യുന്ന ആളല്ല. പക്ഷേ മനോഹരമായി ഹിന്ദി സംസാരിക്കും. ഉള്ളത് ഉള്ളത് പോലെ പറയണമല്ലോ. മറ്റേത് മൂപ്പർക്ക് ആവൂല്ല. മോദിയുടെ മുൻഗാമി എന്ന് പറയുന്നയാൾ, മൂപ്പർക്ക് മിണ്ടാൻ കഴിയില്ല. കടലാസ് നോക്കി വായിക്കും. അത് പറന്നുപോയാ തീർന്നു. ധന്യവാദ്. തീർന്നു...

ഇദ്ദേഹത്തിന് സദസ്സിനെ നോക്കി പ്രസംഗിക്കാനുള്ള കഴിവുണ്ട്. ചിലർക്ക് പ്രസംഗം എന്നത് ഒരു കഴിവാണ്. ചിലർക്ക് അത് ജന്മനാ കിട്ടും. എല്ലാവരും ജനിക്കുമ്പോൾ പ്രാസംഗികൻ ഒന്നുമല്ല. സ്ഥിര പരിശ്രമത്തിലൂടെ നേടിയെടുക്കുന്നതാണ്. ഏതു സദസ്സിന് അകത്തും പോയി പ്രസംഗിക്കാൻ കഴിവുള്ള ആളാണ് മോദി..’– ഷംസീർ അന്ന് പ്രസംഗിച്ചത് ഇങ്ങനെയാണ്. ഈ വിഡിയോയാണ് ഇപ്പോൾ കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ കുത്തിപ്പൊക്കുന്നത്.

ലോക സാമ്പത്തിക ഫോറത്തിന്റെ ഉച്ചകോടിയിൽ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണു മോദിയുടെ ടെലിപ്രോംപ്റ്റര്‍ തകരാറിലായത്. ഇതോടെ പ്രസംഗം നിർത്തിവയ്ക്കേണ്ടി വരികയായിരുന്നു. പ്രസംഗം തടസ്സപ്പെടുന്നതിന്റെയും, മോദി അത്രയും നേരം സംസാരിക്കാതെ നിൽക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ, "ടെലിപ്രോംപ്റ്ററിൽ കാണുന്ന വാക്കുകൾ വായിക്കാനല്ലാതെ പ്രധാനമന്ത്രി മോദിക്ക് സ്വന്തമായി ഒരക്ഷരം പറയാൻ അറിയില്ല"എന്ന രാഹുൽ ഗാന്ധിയുടെ മുൻകാല വിമർശനം ആവർത്തിച്ചുകൊണ്ട്  മോദിയെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളുമായി രംഗത്തെത്തി. ‘#TeleprompterPM’ എന്ന ഹാഷ് ടാഗ് നിമിഷനേരത്തിനുള്ളിൽ തന്നെ വൈറലായി. "ഇത്രക്ക് കള്ളം ടെലിപ്രോംപ്റ്ററിനു പോലും താങ്ങാൻ സാധിച്ചില്ല" എന്നാണ് രാഹുൽ ഗാന്ധി നേരിട്ട് ഈ വിഷയത്തിൽ പ്രതികരിച്ച് ട്വീറ്റിട്ടത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 7 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More