ജമ്മുകശ്മീര്‍ പ്രസ് ക്ലബ് പിടിച്ചെടുത്ത് ഭരണകൂടം

ശ്രീനഗര്‍: ജമ്മുകശ്മീര്‍ പ്രസ് ക്ലബ് പിടിച്ചെടുത്ത് ഭരണകൂടം. കാശ്മീര്‍ താഴ്‌വര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ കശ്മീർ പ്രസ് ക്ലബിന്‍റെ നിയന്ത്രണമാണ് ജമ്മു കശ്മീർ ഭരണകൂടം പിടിച്ചെടുത്തത്. സൊസൈറ്റീസ് ഓഫ് രജിസ്‌ട്രേഷൻ ആക്‌ട് പ്രകാരം പ്ര​സ്​ ക്ല​ബ്​ ര​ജി​സ്റ്റ​ർ ചെ​യ്യാ​തിരുന്നതിലാണ്​ പി​ടി​ച്ചെ​ടു​ത്തത് എന്നാണ് ഭരണകൂടം നല്‍കുന്ന വിശദീകരണം. നി​യ​മ​പ​ര​മാ​യി സാ​ധു​ത​യി​ല്ലാ​ത്ത സ​മി​തി​യാ​ണ്​ ക്ല​ബി​ന്‍റെ നേ​തൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഭരണകൂടം വ്യക്തമാക്കി. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 14ന്​ ​ക്ല​ബി​ന്‍റെ ര​ജി​സ്​​ട്രേ​ഷ​ൻ അ​വ​സാ​നി​ച്ചു എന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സംഘാടക സമിതിക്ക് നിയമസധ്യത ഇല്ലെന്നും ഭരണകൂടം കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിബിസി, അസോസിയേറ്റഡ് പ്രസ് എന്നീ മാധ്യമസ്ഥാപനങ്ങള്‍  തെരഞ്ഞെടുപ്പ് നടത്താൻ ഒരു കമ്മിറ്റിയെ നാമനിർദ്ദേശം ചെയ്തതായി പ്രഖ്യാപിച്ച് മണിക്കൂറുകൾകകമാണ്  ഭരണകൂടം പ്രസ് ക്ലബ് പിടിച്ചെടുത്തത്. ബിബിസിയുടെ റിയാസ് മസ്‌റൂറും അസോസിയേറ്റഡ് പ്രസിന്‍റെ മെഹ്‌റാജുദ്ദീനും ഉൾപ്പെട്ട 13 പത്രപ്രവർത്തകരുടെ സമിതി ജനുവരി 16-ന് നിയമപരമായി രജിസ്‌ട്രേഷൻ പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനിടയിലാണ് പ്ര​സ്​ ക്ല​ബി​ന്​ ഭൂ​മി കൈ​മാ​റി​യ​ത്​ ത​ട​ഞ്ഞ​തി​നൊ​പ്പം നി​ല​വി​ലെ പ്രസ് ക്ലബ് ആയുധധാരികളായ സൈന്യത്തെ ഉപയോഗിച്ച് സര്‍ക്കാര്‍ പിടിച്ചെടുത്തത്. സര്‍ക്കാരിന്‍റെ ഇടപെടലിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. എ​ഡി​റ്റേ​ഴ്​​സ്​ ഗി​ൽ​ഡ്​ ഓ​ഫ്​ ഇ​ന്ത്യ​യും പ്ര​സ്​ ക്ല​ബ്​ ഓ​ഫ്​ ഇന്ത്യയും ഇതിനെതിരെ ശകതമായി അപലപിച്ചു. 

Contact the author

National Desk

Recent Posts

National Desk 20 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 20 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 23 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 2 days ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More