നാട്ടുകാരെ പറ്റിക്കാന്‍ വീണ്ടും മാമച്ചനെത്തുന്നു ; ഇത്തവണ മന്ത്രിയായി

നാട്ടുകാരെ പറ്റിച്ച് നടന്നിരുന്ന മാമച്ചനെന്ന രാഷ്ട്രീയപ്രവര്‍ത്തകനെ മലയാളികള്‍ അത്ര പെട്ടന്ന് മറക്കില്ല. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ തിയറ്ററുകളിലെത്തി ആ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയ വെളളിമൂങ്ങ എന്ന ചിത്രത്തിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ബിജു മേനോനെ നായകനാക്കി നവാഗതനായ ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം അതുവരെയുണ്ടായിരുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രങ്ങളെയെല്ലാം വെല്ലുന്നതായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാംഭാഗം വരുന്നു.

ഈ വര്‍ഷം തന്നെ വെളളിമൂങ്ങ 2 ചിത്രീകരണം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. നാല്‍പ്പതുകാരനായ മാമച്ചന്‍ എന്ന രാഷ്ട്രീയപ്രവര്‍ത്തകന്‍ നാട്ടുകാരെയും പാര്‍ട്ടിയെയും പറ്റിച്ച് അവസാനം മന്ത്രിയാകുന്നിടത്താണ് വെളളിമൂങ്ങ അവസാനിച്ചത്. രണ്ടാംഭാഗത്തില്‍ മാമച്ചന്‍ മന്ത്രിയായിത്തന്നെ എത്തുമെന്നാണ് വിവരം. ആദ്യഭാഗത്തില്‍ ബിജു മേനോനൊപ്പം ഉണ്ടായിരുന്ന കഥാപാത്രങ്ങള്‍ തന്നെയാകുമോ രണ്ടാം ഭാഗത്തിലും എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2014-സെപ്റ്റംബറിലായിരുന്നു വെളളിമൂങ്ങ തിയറ്ററുകളിലെത്തിയത്. അജു വര്‍ഗീസ്, നിക്കി ഗല്‍റാണി, സിദ്ദിഖ്, ആസിഫ് അലി, ലെന, ടിനി ടോം, സാജു നവോദയ, കെ പി എ സി ലളിത തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. 2.8 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം ഇരുപത് കോടി രൂപയാണ് നേടിയത്.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More