'വിവാഹം കഴിക്കുകയെന്നാൽ നിങ്ങൾ ജയിലിലടക്കപ്പെടുകയെന്നാണ്' - രാംഗോപാല്‍ വര്‍മയുടെ പോസ്റ്റ് വൈറല്‍

തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യയുടെയും ധനുഷിന്റെയും വിവാഹമോചനവാര്‍ത്ത ഉണ്ടാക്കിയ അലയൊലികൾ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഒടുങ്ങിയിട്ടില്ല. സെലിബ്രിറ്റികൾ വിവാഹബന്ധം അവസാനിപ്പിക്കുന്നത് അത്ര പുതുമയുള്ള വാർത്തയൊന്നും അല്ലെങ്കിലും ധനുഷും ഐശ്വര്യയും വേർപിരിയുന്നുവെന്നത് പലരേയും ഞെട്ടിച്ചു. ഇപ്പോഴിതാ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയും വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും ട്വീറ്റ് ചെയ്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വിവാദപോസ്റ്റുകളിടുന്ന സംവിധായകന്‍, സെലിബ്രിറ്റികളുടെ പേരെടുത്തു പറയാതെയാണ് തന്റെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞിരിക്കുന്നത്.

‘‘ജയിലിന് സമാനമായ അവസ്ഥയാണ് വിവാഹം നല്‍കുന്നത്. അതുകൊണ്ടുതന്നെ കഴിയുന്നിടത്തോളം കാലം പ്രണയിച്ച്‌ കൊണ്ടിരിക്കുക’’അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തമിഴ്‌ നടന്‍ ധനുഷും രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും വിവാഹബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെയായിരുന്നു വര്‍മ്മയുടെ ട്വീറ്റുകൾ. 

‘വിവാഹത്തിന്റെ അപകടത്തെ കുറിച്ച്‌ യുവാക്കാള്‍ക്ക് നല്‍കുന്ന നല്ല സന്ദേശങ്ങളാണ് താരങ്ങളുടെ വിവാഹമോചനങ്ങള്‍' എന്നു പറഞ്ഞാണ് രാം ഗോപാല്‍ വര്‍മ്മ തൻ്റെ ട്വീറ്റുകൾ ആരംഭിക്കുന്നത്. 'കഴിയുന്നത്ര പ്രണയാതുരമായി ജീവിക്കുക. വിവാഹം കഴിക്കുകയെന്നാൽ നിങ്ങൾ ജയിലിലടക്കപ്പെടുകയെന്നാണ്' എന്ന് മറ്റൊരു ട്വീറ്റ്.  'മധുവിധു ആഘോഷങ്ങൾ നടക്കുന്ന ആദ്യത്തെ കുറച്ചു ദിവസങ്ങൾ കഴിയുന്നതോടെ നിങ്ങളുടെ പ്രണയവും പമ്പ കടക്കുമെന്ന് അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. 'പരസ്പരമുള്ള തിന്മകളെ പരീക്ഷിക്കുന്നവേദിയാണ് കല്യാണം. പൂര്‍വികരാണ് തിന്മ നിറഞ്ഞ കല്യാണം സമൂഹത്തില്‍ അടിച്ചേല്‍പ്പിച്ചത്. ഇത് ദു:ഖവും അസംതൃപ്തിയും പകരുന്നതാണ്'. അതുകൊണ്ട്, 'മിടുക്കരായ ആളുകള്‍ സ്‌നേഹിച്ചുകൊണ്ടോയിരിക്കും വിവാഹം കഴിക്കില്ല' എന്നു പറഞ്ഞാണ് അദ്ദേഹം തന്റെ ട്വീറ്റുകൾ അവസാനിപ്പിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

18 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ഐശ്വര്യയും ധനുഷും വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചത്. വിവാഹമോചിതരാവുന്ന വിവരം ഇരുവും സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും പരസ്പരം വെല്‍വിഷേഴ്‌സായും 18 വര്‍ഷത്തെ ഒരുമിച്ചുളള ജീവിതം. വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും പൊരുത്തപ്പെടലിന്റെയും ഒത്തുപോകലിന്റെയും യാത്രയായിരുന്നു അത്. ഇപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നത് ഞങ്ങളുടെ വഴികള്‍ പിരിയുന്നിടത്താണ്. പങ്കാളികളെന്ന നിലയില്‍ വേര്‍പിരിയാനും വ്യക്തികളെന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്കുവേണ്ടി സമയം കണ്ടെത്താനുമാണ് തീരുമാനം. ഈ തീരുമാനത്തെയും ഞങ്ങളുടെ  സ്വകാര്യതയെയും മാനിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുകയുമാണ്‌ '- എന്നായിരുന്നു ധനുഷും ഐശ്വര്യയും പങ്കുവെച്ച കുറിപ്പ്. ആറ് മാസത്തെ പ്രണയത്തിനൊടുവില്‍ 2004 നവംബര്‍ 18-നായിരുന്നു ഐശ്വര്യയും ധനുഷും വിവാഹിതരായത്. അന്ന് ധനുഷിന് 21 ഉം ഐശ്വര്യക്ക് 23 ഉം ആയിരുന്നു പ്രായം

Contact the author

Web Desk

Recent Posts

Web Desk 1 month ago
Lifestyle

വരന്‍ വേണ്ട, പക്ഷേ വധുവാകണം; സ്വയം വിവാഹം ചെയ്യാനൊരുങ്ങി യുവതി

More
More
Web Desk 3 months ago
Lifestyle

ലോകത്തിലെ ഏറ്റവും വിലയുളള കാപ്പി ആനപ്പിണ്ടത്തില്‍ നിന്ന്‌

More
More
Web Desk 3 months ago
Lifestyle

പച്ചകുത്തുമ്പോള്‍ ഓര്‍ക്കുക മായ്ക്കാന്‍ വലിയ വില നല്‍കേണ്ടിവരും

More
More
Web Desk 5 months ago
Lifestyle

കള പറിക്കല്‍ ചില്ലറ പണിയല്ല

More
More
Web Desk 5 months ago
Lifestyle

എന്താണ് വാടക ഗര്‍ഭധാരണം? ആര്‍ക്കൊക്കെ ഗര്‍ഭം വാടകക്കെടുക്കാം ?

More
More
Civic Chandran 5 months ago
Lifestyle

ഒരു വിവാഹത്തിൻ്റെ ഫ്ലാഷ്ബാക്ക്- സിവിക് ചന്ദ്രന്‍

More
More