എന്നെ വേണമെങ്കില്‍ കൊന്നോളു, എന്റെ അമ്മയെ വെറുതെ വിടു- കഫീല്‍ ഖാന്‍

ഡല്‍ഹി: ഉത്തര്‍പ്രദേശ് പൊലീസ് കുടുംബത്തെ ആക്രമിക്കുകയാണെന്ന് ഡോ. കഫീല്‍ ഖാന്‍. എഴുപത് വയസുളള അമ്മയെ ഭീഷണിപ്പെടുത്തി എന്ത് തെളിയിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കഫീല്‍ ഖാന്‍ ചോദിക്കുന്നു. തന്നെ അറസ്റ്റ് ചെയ്യുകയോ കൊല്ലുകയോ എന്തുവേണമെങ്കിലും ചെയ്‌തോളു എന്നും അമ്മയെ വെറുതേ വിടണം എന്നും കഫീല്‍ ഖാന്‍ പറഞ്ഞു.  വീട്ടില്‍ പൊലീസ് റെയ്ഡ് നടക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചു.

'എന്റെ പുസ്തകം കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ഞാന്‍ കേരളത്തിലാണുളളത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ നിന്നൊക്കെ മാറി കുട്ടികളെ ചികിത്സിക്കുന്നതിലായിരുന്നു എന്റെ ശ്രദ്ധ മുഴുവന്‍. എഴുപത് വയസുളള അമ്മയെ ഭീഷണിപ്പെടുത്തുന്നത് സഹിക്കാനാവില്ല. അവരെ ഭീഷണിപ്പെടുത്തി എന്താണ് തെളിയിക്കാനുളളത്. എന്നെ അറസ്റ്റ് ചെയ്യുകയോ കൊല്ലുകയോ എന്തുവേണമെങ്കിലും ചെയ്‌തോളു. പക്ഷേ എന്റെ മാതാവിനോട് കരുണ കാണിക്കൂ. അവര്‍ക്കിതൊന്നും താങ്ങാന്‍ കഴിയില്ല. കുറച്ചെങ്കിലും മനുഷ്യത്വം ബാക്കിയുണ്ടാവണം സര്‍' എന്നായിരുന്നു ചിത്രങ്ങളോടൊപ്പം കഫീല്‍ ഖാന്‍ കുറിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച കുട്ടികളുടെയും മാതാപിതാക്കളുടെയും അവസ്ഥകളെക്കുറിച്ച് പറയുന്ന 'ദ് ഖൊരക്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി; എ ഡോക്ടേഴ്‌സ് മെമോയിര്‍ ഓഫ് എ ഡെഡ്‌ലി മെഡിക്കല്‍ ക്രൈസിസ്'എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് കഫീല്‍ ഖാന്‍ ഇപ്പോള്‍ കേരളത്തിലാണ്.

യുപിയില്‍ യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖൊരക്പൂരിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം നിരവധി കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. അന്ന് സ്വന്തം ചിലവില്‍ ഓക്‌സിജനെത്തിച്ച കഫീല്‍ ഖാന്‍ യോഗിയുടെയും ബിജെപിയുടെയും ശത്രുവായി മാറുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള പ്രതികാര നടപടികള്‍ യോഗി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഇപ്പോഴും അത് തുടരുകയാണ്.

Contact the author

Web Desk

Recent Posts

National Desk 8 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 11 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 12 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 12 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 13 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More