റിജില്‍ മാക്കുറ്റിക്കെതിരായ ആക്രമണം: തെരുവിലിറങ്ങാത്തത് നാടിനെയോര്‍ത്തെന്ന് ഷാഫി പറമ്പില്‍

കണ്ണൂരില്‍ കെ റെയില്‍ വിദശീദകരണ യോഗത്തിനിടെ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെയും പ്രവര്‍ത്തകരെയും സി പി എമ്മുകാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം എല്‍ എ. പൊലീസുകാര്‍ നോക്കിനില്‍ക്കെ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയടക്കമുളള ഗുണ്ടകള്‍ നടത്തിയത് അഴിഞ്ഞാട്ടമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പണിയറിയാത്ത പൊലീസും ഗുണ്ടാപ്പണി മാത്രം അറിയുന്ന പാര്‍ട്ടിക്കാരും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയും ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസും ഉള്‍പ്പെടെയുളള നേതാക്കള്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കുന്നു. ഇതിന്റെ പേരില്‍ ആളെക്കൂട്ടാനറിയാഞ്ഞിട്ടല്ലെന്നും നാടിനെയോര്‍ത്താണ് അത് ചെയ്യാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷാഫി  പറമ്പിലിന്റെ കുറിപ്പ്

പൗരപ്രമുഖരുടെ പാർട്ടി ഗുണ്ടാപ്രമുഖരെ വെച്ച് ജനാധിപത്യ പ്രതിഷേധങ്ങളെ തല്ലിയൊതുക്കി പ്രകൃതി-സാമൂഹ്യ -സാമ്പത്തിക ആഘാതങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നും ഉത്തരം തരാതെ കെ-റയിലിൽ രക്ഷപ്പെടാമെന്ന കരുതണ്ട .

സിപിഎം 'സോ കോൾഡ് പൗരപ്രമുഖരെ' മാത്രം വിളിച്ച് കൂട്ടി നടത്തുന്ന കെ-റെയിൽ വിശദീകരണ നാടക യോഗത്തിന് സമീപം വിരലിലെണ്ണാവുന്ന യൂത്ത് കോൺഗ്രസ്സ് നേതാക്കന്മാർ നടത്തിയ ജനാധിപത്യ പ്രതിഷേധത്തെ നേരിടുന്ന രീതിയാണിത്. പോലീസ് നോക്കി നിൽക്കെ DYFI ജില്ലാ സെക്രട്ടറി ഉൾപ്പടെയുള്ള 'ഗുണ്ടാ പ്രമുഖർ' നടത്തുന്ന അഴിഞ്ഞാട്ടമാണ് കേരളത്തെ മുന്നോട്ട് നയിക്കാനുള്ള പാതയെങ്കിൽ, ഈ വണ്ടി അധികം ദൂരം ഓടില്ല .

പണി അറിയാത്ത പോലീസും ഗുണ്ടാപണി മാത്രം അറിയുന്ന പാർട്ടിക്കാരും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്‌  ഉൾപ്പടെയുള്ള നേതാക്കന്മാർക്കെതിരെ നടത്തിയ അക്രമത്തിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു . ഇതിന്റെ പേരിൽ തെരുവിൽ ആളെ കൂട്ടി ഇറങ്ങുവാൻ അറിയാഞ്ഞിട്ടല്ല, നാടിനെ ഓർത്തിട്ടാണ് ചെയ്യാത്തത്. ഈ അതിക്രമത്തിനെതിരെ കോവിഡ് മാനദണ്ഡങ്ങൽ പാലിച്ച്  യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Dek 1 day ago
Social Post

ഭരണഘടനയെ തകര്‍ക്കാന്‍നോക്കുന്ന സംഘപരിവാറിനുളള പരസ്യ പിന്തുണയാണ് സജി ചെറിയാന്റെ പരാമര്‍ശം- വി ടി ബല്‍റാം

More
More
Web Desk 1 day ago
Social Post

പിണറായി വിജയൻ "ഗ്ലോറിഫൈഡ് കൊടി സുനി" മാത്രമാണ്- കെ സുധാകരന്‍

More
More
Web Desk 3 days ago
Social Post

രാഹുൽഗാന്ധി സുധാകരന്‍റെയും സതീശന്‍റെയും നിലവാരത്തില്‍ സംസാരിക്കരുത് - എം എ ബേബി

More
More
Web Desk 3 days ago
Social Post

മുഖ്യമന്ത്രിയുടെ മറുപടിയാണ് കേരളത്തിന് കേള്‍ക്കേണ്ടത്, അത് ഞങ്ങള്‍ പറയിപ്പിക്കുകതന്നെ ചെയ്യും- കെ സുധാകരന്‍

More
More
Web Desk 4 days ago
Social Post

ആവശ്യമാണ് പുതിയ സാംസ്കാരിക മുന്നേറ്റം- ഡോ. ആസാദ്

More
More
Web Desk 4 days ago
Social Post

സിനിമ രംഗത്തെ യുവതുർക്കികളെ കോൺഗ്രസ്സിൻ്റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണ് - കെ സുധാകരന്‍

More
More