മഞ്ജുവിനെ ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് - മേപ്പടിയാന്‍ പോസ്റ്റ് വിവാദത്തില്‍ ഉണ്ണിമുകുന്ദന്‍

മേപ്പടിയാന്‍ എന്ന സിനിമയുടെ ട്രെയിലര്‍ മഞ്ജു വാര്യര്‍ ഷെയര്‍ ചെയ്തതിന് പിന്നാലെ ഡിലീറ്റ് ചെയ്തുവെന്ന സംഘപരിവാര്‍ പ്രചരണത്തിനെതിരെ സിനിമയിലെ നായകനും നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദന്‍. റിലീസ് പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത് ഒരാഴ്ചക്ക് ശേഷം സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ നിന്ന് നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ ടീം നേരത്തെ അറിയിച്ചിരുന്നുവെന്നും ഇക്കാര്യത്തില്‍ ഒരു പ്രശ്‌നവും താന്‍ കാണുന്നില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. 

മേപ്പടിയാന്‍ സംഘപരിവാര്‍ രാഷ്ട്രീയത്തെ വെള്ളപൂശുന്നുവെന്ന് കണ്ടതോടെയാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്ന് ചിലര്‍ പ്രചരിപ്പിച്ചിരുന്നു. ശ്രീജിത്ത് പണിക്കരെപോലുള്ള സംഘപരിവാര്‍ സഹയാത്രികര്‍ മഞ്ജുവിനെ പരിഹസിച്ച് പോസ്റ്റിടുന്നുമുണ്ട്. അതിനിടെയാണ് വിശദീകരണവുമായി  ഉണ്ണി മുകുന്ദന്‍തന്നെ രംഗത്തുവന്നിരിക്കുന്നത്. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു.

ഉണ്ണി മുകുന്ദന്റെ പ്രതികരണം

ഹലോ സുഹൃത്തുക്കളെ,

മേപ്പടിയാൻ എന്ന എന്റെ സിനിമയുടെ പ്രചരണാർത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാർദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

അതിനാൽ ഞങ്ങൾ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Contact the author

Web Desk

Recent Posts

Movies

'നീലവെളിച്ചം നേരത്തെ എത്തും'; പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More
Web Desk 1 day ago
Movies

'എങ്കിലും ചന്ദ്രികേ' ഒടിടിയിലേക്ക്

More
More
Web Desk 2 days ago
Movies

ഹിഗ്വിറ്റ മാര്‍ച്ച് 31- ന് തിയേറ്ററിലെത്തും; ട്രെയിലര്‍ പുറത്ത്

More
More
Web Desk 3 days ago
Movies

രജനികാന്തിന്‍റെ 'ജയിലര്‍' സിനിമയുടെ ഷൂട്ടിംഗ് ഇനി കേരളത്തില്‍

More
More
Movies

തിയേറ്ററില്‍ ഇല്ലാത്ത രംഗങ്ങളുമായി 'പത്താന്‍' ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

More
More
Movies

സ്പൂഫ് വര്‍ക്കായില്ല; ആറാട്ടില്‍ പിഴവ് പറ്റിയെന്ന് ബി ഉണ്ണികൃഷ്ണന്‍

More
More