പ്രിയങ്കക്കും നിക്കിനും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചു

പ്രിയങ്കാ ചോപ്രയും നിക് ജോനാസും മാതാപിതാക്കളായി. വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. മാതാപിതാക്കളായ വിവരം ഇരുവരും തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെയാണ് ആരാധകരെ അറിയിച്ചത്. 'വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ക്കൊരു കുഞ്ഞ് പിറന്ന വിവരം വളരെ സന്തോഷത്തോടെ അറിയിക്കുകയാണ്. ഈ സുന്ദര മുഹുര്‍ത്തം പൂര്‍ണമായും കുടുംബത്തോടൊപ്പംആഘോഷിക്കാനാണ് തീരുമാനം. ഒപ്പം ഞങ്ങളുടെ സ്വകാര്യതയെ നിങ്ങള്‍ മാനിക്കുമല്ലോ '-എന്നാണ് ഇരുവരും പോസ്റ്റ് ചെയ്ത കുറിപ്പ്.

പ്രിയങ്കാ ചോപ്രയും നിക് ജോനാസും 2018 ഡിസംബറിലാണ് വിവാഹിതരായത്. ആറ് മാസത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. നിലവില്‍ യുഎസിലാണ് നിക്കും പ്രിയങ്കയും താമസിക്കുന്നത്. കീനു റീവ്‌സിനൊപ്പം ദ് മാട്രിക്‌സ് ആണ് പ്രിയങ്കയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ. സിറ്റാഡല്‍ സീരിസാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ബോളിവുഡില്‍ കത്രീന കൈഫിനും ആലിയക്കുമൊക്കം ജീലേ സരാ എന്ന ചിത്രത്തിലും പ്രിയങ്ക വേഷമിടുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്തിടെ പ്രിയങ്കയും ജോനാസും വിവാഹമോചിതരാവുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ തന്റെ പേരിനൊപ്പമുളള ജോനാസ് പ്രിയങ്ക മാറ്റിയിരുന്നു. അതിനെത്തുടര്‍ന്നാണ് ഇവര്‍ വിവാഹമോചിതരാവുന്നു എന്ന് വാര്‍ത്ത വന്നത്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് പ്രിയങ്കയുടെ അമ്മ മാധു ചോപ്ര വ്യക്തമാക്കിയിരുന്നു. ഭാവി പ്രൊജക്ടുകളില്‍ തന്റെ പഴയ പേര് തന്നെ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് പേര് മാറ്റിയതെന്ന് വ്യക്തമാക്കി പ്രിയങ്കയുടെ സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. വിവാഹമോചന വാര്‍ത്തകളെക്കുറിച്ച് ഇരുവരും ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല.

Contact the author

Web Desk

Recent Posts

Viral Post

ടൈറ്റാനിക്കിലെ ആ 'വാതില്‍ കഷ്ണം' ലേലത്തില്‍ വിറ്റ് പോയത് ആറു കോടിയ്ക്ക്

More
More
Web Desk 4 days ago
Viral Post

പ്രായം വെറും 8 മാസം, സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

More
More
Viral Post

കുടിക്കാന്‍ മാത്രമല്ല കുളിക്കാനും വൈന്‍ !

More
More
Web Desk 2 months ago
Viral Post

'ഇത് ഫെമിനിസമല്ല, ഗതികെട്ട അവസ്ഥ'; സൈബര്‍ ആക്രമണത്തിനെതിരെ നടി മറീന മൈക്കിള്‍

More
More
Viral Post

ജീവിതത്തിലെ 'പ്രതിസന്ധി' പോസ്റ്റ് സീരീസ് പ്രമോഷന്‍; നടി കാജോളിനെതിരെ വിമര്‍ശനം

More
More
Web Desk 10 months ago
Viral Post

കിലോയ്ക്ക് രണ്ടര ലക്ഷം രൂപ വിലയുളള മാമ്പഴം!

More
More