ചില സ്ഥലങ്ങളില്‍ പ്രണവിന്റെ അഭിനയം പഴയ മോഹന്‍ലാലിനെ ഓര്‍മ്മിപ്പിച്ചു- ഹൃദയം സിനിമയെക്കുറിച്ച് സുചിത്ര മോഹന്‍ലാല്‍

ഹൃദയത്തിലെ പ്രണവിന്റെ അഭിനയം മോഹന്‍ലാലിനെ ഓര്‍മ്മിപ്പിച്ചുവെന്ന് അമ്മ സുചിത്രാ മോഹന്‍ലാല്‍. തനിക്ക് പറയാന്‍ വാക്കുകളില്ല. ചിത്രം അത്രയ്ക്ക് ഇഷ്ടമായി. ചില ഭാഗങ്ങളിലൊക്കെ പ്രണവ് പഴയ മോഹന്‍ലാലിനെ ഓര്‍മ്മിപ്പിക്കുന്നതുപോലെ തോന്നി. അത് വീട്ടിലും കാണാറുളളതാണ്. പ്രണവ് ഒരുപാട് മെച്ചപ്പെട്ടതായാണ് തോന്നിയത്. കൂടുതല്‍ പറഞ്ഞാല്‍ ഇമോഷനലായിപ്പോവും- എന്നാണ് സുചിത്ര പറഞ്ഞത്. ഹൃദയത്തിന്റെ ആദ്യ ഷോ കണ്ട് ഇറങ്ങിയ ശേഷമായിരുന്നു സുചിത്രയുടെ പ്രതികരണം.

താന്‍ രണ്ടരക്കൊല്ലമായി ഉളളില്‍ കൊണ്ടുനടക്കുന്ന ചിത്രമാണ് ഹൃദയമെന്നും വീടെത്തിയിട്ടുവേണം ഒന്ന് പൊട്ടിക്കരയാന്‍ എന്നുമായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്റെ പ്രതികരണം. ഹൃദയം എല്ലാവരും തിയറ്ററുകളില്‍ പോയി കാണണം. ഹൃദയം കൊണ്ട് എടുത്ത ചിത്രമാണ്. അതില്‍ ഒരു ബിസിനസുമുണ്ടായിരുന്നില്ല. ചിത്രം ജനങ്ങളിലേക്കെത്തിക്കണം എന്നുമാത്രമേ ഉണ്ടായിരുന്നുളളു-വിനിത് ശ്രീനിവാസന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ഹൃദയം' മികച്ച പ്രതികരണങ്ങളുമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യനാണ് ചിത്രം നിര്‍മ്മിച്ചത്. കല്യാണി പ്രിയദര്‍ശന്‍, ദര്‍ശനാ രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രണവിന്റെ നായികമാരായി എത്തുന്നത്. ഹിഷാം അബ്ദുല്‍ വഹാബ് ആണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തിലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Movies

അതിജീവനത്തിന്‍റെ കഥയുമായി ഭാവന; 'ദി സര്‍വൈവല്‍' ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

More
More
Web Desk 6 days ago
Movies

'പ്രിയപ്പെട്ട ലാലിന്' ജന്മദിനാശംസകളുമായി മമ്മൂട്ടി

More
More
Web Desk 1 week ago
Movies

മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണ്, ഈ മേഖലയിലേക്ക് വരാന്‍ പേടിക്കേണ്ടതില്ല- നടി രജിഷാ വിജയന്‍

More
More
Movies

'സ്ത്രീപ്രാധാന്യമുളള സിനിമകള്‍' എന്നെ ആകര്‍ഷിക്കുന്ന ഘടകമല്ല- മഞ്ജു വാര്യര്‍

More
More
Web Desk 1 week ago
Movies

കോഴിക്കില്ലാത്ത പരിഗണന പശുവിനും വേണ്ട, ഞാന്‍ പശുവിനെയും എരുമയെയും എല്ലാം കഴിക്കും- നിഖില വിമല്‍

More
More
Web Desk 2 weeks ago
Movies

പാട്ടിലൂടെ തമിഴരെ പാട്ടിലാക്കി കേന്ദ്ര സര്‍ക്കാറിനെതിരെ തിരിക്കുന്നു- 'വിക്ര'മിലെ ഗാനത്തിനെതിരെ പരാതി

More
More