ജയരാജന്‍ മിന്നാരത്തിലെ ജഗതിയെപ്പോലെ- തിരിച്ചടിച്ച് റിജില്‍ മാക്കുറ്റി

ക്ലാസ്‌മേറ്റ്‌സിലെ സതീശന്‍ കഞ്ഞിക്കുഴിയെപ്പോലെയാണ് മാക്കുറ്റി എന്ന പി ജയരാജന്റെ പരാമര്‍ശത്തിനുമറുപടിയുമായി റിജില്‍ മാക്കുറ്റി. സി ബി ഐ വരുമ്പോള്‍ മിന്നാരത്തിലെ ജഗതിയെപ്പോലെ ആംബുലന്‍സിന്റെ സൈറണ്‍ നോക്കി പോകുന്ന ജയരാജന് തന്നെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്നും കെ റെയിലില്‍ നിന്ന് കമ്മീഷന്‍ പറ്റുന്നവര്‍ക്ക് സമരക്കാര്‍ ഗുണ്ടകളും തീവ്രവാദികളുമാണെന്നും അദ്ദേഹം പറഞ്ഞു. കുടിയിറക്കപ്പെടുന്നവര്‍ക്കുവേണ്ടി ശബ്ദിക്കുമ്പോള്‍ ലഭിക്കുന്ന അതിക്ഷേപങ്ങളും അക്രമങ്ങളും ഞങ്ങള്‍ക്കുകിട്ടുന്ന അംഗീകാരമാണ്. അവരുടെ ശബ്ദമായി ഇനിയും തെരുവിലുണ്ടാകും- റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു.

റിജില്‍ മാക്കുറ്റിയുടെ കുറിപ്പ്

മിന്നാരത്തിലെ ഉണ്ണുണ്ണി തോറ്റു പോകുമായിരുന്നു സി ബി ഐ വരുന്നു എന്ന് കേട്ടപ്പോൾ പി ജയരാജൻ്റെ  പ്രകടനം. ആ പഹയാനാണ് എന്നെ വിമർശിക്കുന്നത്. ഈ ചെന്താരത്തെ പാർട്ടി തന്നെ മൺ താരകംമാക്കിയതിൻ്റെ സങ്കടത്തിലാണ് കക്ഷി  ഇപ്പോൾ.  ഷുക്കൂറും ഷുഹൈബും ഉൾപ്പെടെയുള്ള  ചെറുപ്പക്കാരെ കൊല്ലാനുള്ള മരണവാറണ്ടിൽ ഒപ്പിട്ട് അവരുടെ ചോര കുടിക്കുന്ന രക്തരക്ഷസ് ഇപ്പോൾ ഖാദി ബോർഡിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.   

ഇത്തരം ചോര കൊതിയൻമാർ സർക്കാരിൻ്റെ ചെലവിൽ പൗര പ്രമുഖൻമാരായി ഒത്തുകൂടിയ സ്ഥലത്തേക്ക് തന്നെയാണ് ഞങ്ങൾ യൂത്ത് കോൺഗ്രസ്സുകാർ പ്രതിഷേധവുമായി കടന്നു വന്നത്.കൊല്ലുന്ന രാജവിന് തിന്നുന്ന മന്ത്രി എന്ന് പറയുപ്പോലെ ഡ്രൈവറും ഗൺമേനും ആ ജോലി നന്നായി ചെയ്യുന്നുണ്ട്.  പിന്നെ ഭയം ഉണ്ടെങ്കിൽ ഈ പണിക്ക് നിൽക്കില്ലായിരുന്നു. കെ റെയിൽ നിന്ന് കമ്മീഷൻ പറ്റുന്നവർക്ക് സമരക്കാർ ഗുണ്ടകളും തീവ്രവാദികളും ആണ്.

അതെ കുടിയിറക്കപ്പെടുന്നവർക്ക് വേണ്ടി  ശബ്ദ്ധിക്കുമ്പോൾ   ഈ ആക്ഷേപങ്ങളും അക്രമങ്ങളും ഞങ്ങക്ക് കിട്ടുന്ന അംഗീകാരമാണ്. അവരുടെ ശബ്ദമായി തെരുവിൽ ഇനിയും ഉണ്ടാകും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

സജി ചെറിയാന്‍ സാംസ്‌കാരിക മന്ത്രിസ്ഥാനം രാജിവെച്ചു; എം എല്‍ എ സ്ഥാനവുമൊഴിയണമെന്ന് പ്രതിപക്ഷം

More
More
Web Desk 11 hours ago
Keralam

അറിവില്ലായ്മ രാഷ്ട്രീയത്തില്‍ അയോഗ്യതയല്ല; സജി ചെറിയാന്‍റെ വെറും നാക്ക് പിഴയല്ല -ശശി തരൂര്‍

More
More
Web Desk 11 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

More
More
Web Desk 13 hours ago
Keralam

സജി ചെറിയാന് രാജിവെച്ച് ആര്‍ എസ് എസില്‍ ചേരാം, കേന്ദ്രമന്ത്രിയാകാം- പ്രതിപക്ഷ നേതാവ്

More
More
Web Desk 14 hours ago
Keralam

നാടകം കളിച്ചു നിന്നാല്‍ എം എല്‍ എ സ്ഥാനവും നഷ്ടമാകും - സജി ചെറിയാനോട് കെ മുരളീധരന്‍

More
More
Web Desk 16 hours ago
Keralam

സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം; വിമര്‍ശനവുമായി സി പി ഐ

More
More