നോനിപ്പഴം കഴിക്കൂ.. മാരക രോഗങ്ങളില്‍ നിന്ന് അകന്നുനില്‍ക്കൂ- കെ പി സമദ്

നോനി വെറുമൊരു പഴമല്ല.

ഒരു പഴം… പറഞ്ഞാല്‍ തീരാത്ത ഔഷധ ഗുണങ്ങള്‍… നോനിയെ ഇങ്ങനെ വിശേഷിപ്പിക്കാം. എന്നാല്‍ പഴുത്താന്‍ അത്ര നല്ല ഗന്ധമല്ല ഈ പഴത്തിന്. അസഹ്യമായ ഗന്ധം കാരണം നോനി അവഗണനയേറ്റു കഴിയുകയായിരുന്നു. ഗുണങ്ങള്‍ മനസിലാക്കിയതോടെ നമ്മുടെ നാട്ടില്‍ പല സ്ഥലങ്ങളിലും നോനി കൃഷി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. നോനിപ്പഴത്തില്‍നിന്നു തയാറാക്കുന്ന പാനീയങ്ങള്‍ക്ക് നല്ല ഡിമാന്റും വിലയുമുണ്ടിപ്പോള്‍.

എത്ര പറഞ്ഞാലും തീരാത്ത ഔഷധ ഗുണങ്ങള്‍

ആയുര്‍വേദ- സിദ്ധ– യുനാനി മരുന്നുകളുടെ ഒരു പ്രധാന ചേരുവയാണ് ഈസസ്യം. 'മൊറിന്‍ഡാ സിട്രിഫോളിയ' എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന നോനിയുടെ ജന്മദേശം തെക്ക് കിഴക്കേ ഏഷ്യയാണ്. വേര്, തണ്ട്, ഇല, പൂവ്, കായ് എന്നീ ഭാഗങ്ങളെല്ലാം ഉപയോഗപ്രദമാണ്. ഇന്ത്യന്‍ മള്‍ബറി, കാക്കപ്പഴം, മഞ്ഞണാത്തി,കടപ്ലാവ് എന്നീ പേരുകളിലും നോനി അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ്, കുമിള്‍, ക്യാന്‍സര്‍, പ്രമേഹം, അലര്‍ജി, നേത്ര രോഗങ്ങള്‍, മസ്തിഷ്‌ക രോഗങ്ങള്‍, വൃക്കരോഗം, ഹൃദ്രോഗങ്ങള്‍, ശ്വാസകേശരോഗങ്ങള്‍, കൊളസ്‌ട്രോള്‍, തൈറോയിഡ് രോഗങ്ങള്‍, സൊറിയാസിസ്, രക്താതിസമ്മര്‍ദ്ദം, ആസ്തമ, തളര്‍ച്ച, വിളര്‍ച്ച, അപസ്മാരം, അസ്ഥിരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ക്ഷയം, ട്യൂമറുകള്‍, ത്വക്ക് രോഗങ്ങള്‍, സ്ത്രീകളുടെ സാധാരണ ആരോഗ്യപ്രശ്‌നങ്ങള്‍, ആര്‍ത്തവ പ്രശ്‌നങ്ങള്‍, വന്ധ്യത, എന്നിവയെ നിയന്ത്രിച്ച് പല രോഗങ്ങളേയും ശമിപ്പിക്കുന്നതിനുള്ള ഔഷധഗുണം നോനി പഴത്തിനുണ്ട്. ചെടിയുടെ വിവിധ അവശിഷ്ടങ്ങള്‍ ജൈവ കീട നിയന്ത്രണ ഉപാധിയും ജൈവവളങ്ങളായും സസ്യ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഉത്തേജക ഹോര്‍മോണുകളായും ഇത് പ്രവര്‍ത്തിച്ച് വരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Web Desk 1 month ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

More
More
Web Desk 2 months ago
Health

മധുരം കഴിക്കുന്ന ശീലം കുറയ്ക്കണോ? ; ഈ വഴികള്‍ പരീക്ഷിച്ചുനോക്കൂ

More
More
Web Desk 8 months ago
Health

മിത്താണ് യൂനാനി, ശാസ്ത്രമേയല്ല; സിദ്ദിഖിന്റെ മരണത്തിൽ പ്രതികരിച്ച് ഡോ. സുൽഫി നൂഹു

More
More
International 11 months ago
Health

അമിത മദ്യാസക്തര്‍ക്ക് ചിപ്പ് ചികിത്സ

More
More
Web Desk 11 months ago
Health

ഫ്രഞ്ച് ഫ്രൈസ് അമിതമായി കഴിക്കുന്നത് വിഷാദത്തിനും പൊണ്ണത്തടിക്കും കാരണമാകും - റിപ്പോര്‍ട്ട്‌

More
More
Web Desk 1 year ago
Health

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം!

More
More