ഷെയ്ന് നിഗം, രേവതി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ ഹൊറര്‍ ചിത്രം ഭൂതകാലത്തെ പ്രശംസിച്ച് സംവിധായകന് രാം ഗോപാല്‍ വര്‍മ്മ. ഹോളിവുഡ് ചിത്രമായ എക്സോര്സിസ്റ്റിനുശേഷം താന്‍ കണ്ട ഏറ്റവും റിയലിസ്റ്റിക്കായ ഹൊറര്‍ ചിത്രമാണ് ഭൂതകാലം എന്ന് രാം ഗോപാല്‍ വര്‍മ്മ പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഭൂതകാലത്തെ പ്രശംസിച്ചത്. 'എക്സോര്സിസ്റ്റിനുശേഷം ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും റിയലിസ്റ്റിക്കായ ഹൊറര്‍ ചിത്രമാണ് ഭൂതകാലം. ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിച്ച് പ്രേക്ഷകനെ പിടിച്ചിരുത്തുന്നതില്‍ വിജയിച്ച സംവിധായകന് രാഹുല്‍ സദാശിവനും നിര്‍മ്മാതാവ് അന്‍വര്‍ റഷീദിനും അഭിനന്ദനങ്ങള്‍. ഷെയ്ന് നിഗമും ബഹുമുഖപ്രതിഭയായ രേവതിയും ബ്രില്ല്യന്റായി അഭിനയിച്ചു'-എന്നായിരുന്നു രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഒടിടി പ്ലാറ്റ്ഫോമായ സോണി ലൈവിലൂടെ റിലീസായ ഭൂതകാലം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. രേവതിയും ഷെയ്ന് നിഗവുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, ആതിരാ പട്ടേല്‍, മഞ്ജു പത്രോസ്, ജെയിംസ് ഏലിയ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാണത്തിലും ഷെയ്ന് നിഗം പങ്കുവഹിച്ചിട്ടുണ്ട്. പ്ലാന്‍ ടി ഫിലിംസ്, ഷെയ്ന് നിഗം ഫിലിംസ് എന്നീ പ്രൊഡക്ഷന്‍ കമ്പനികളുടെ ബാനറില്‍ ഷെയ്നിന്റെ മാതാവ് സുനീലാ ഹബീബ്, അന്‍വര്‍ റഷീദിന്റെ ഭാര്യ തെരേസ റാണി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്. ഗോപി സുന്ദറാണ് ഭൂതകാലത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചത്.