മാധ്യമ പ്രവര്‍ത്തകനെ 'മണ്ടന്‍' എന്ന് വിളിച്ച് ജോ ബൈഡന്‍

വാഷിംഗ്‌ടണ്‍: വൈറ്റ് ഹൗസിലെ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകനെ അധിക്ഷേപിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. വൈറ്റ്​ ഹൗസ്​ ഫോട്ടോ ഓപ്പണിനിടെ ഫോക്‌സ് ന്യൂസ് ജേണലിസ്റ്റിനെയാണ് 'മണ്ടന്‍' എന്ന് ബൈഡന്‍ വിളിച്ചത്. മാധ്യമ പ്രവര്‍ത്തകന്‍റെ 'വിലക്കയറ്റം ഒരു രാഷ്ട്രീയ ബാധ്യതയാണോ' എന്ന ചോദ്യമാണ് ബൈഡനെ ദേഷ്യം പിടിപ്പിച്ചത്. മൈക്ക് ഓഫാണെന്ന ധാരണയില്‍ പതിഞ്ഞ സ്വരത്തില്‍ 'വാട്ട് എ സ്റ്റുപ്പിഡ് സണ്‍ ഓഫ് എ ബിച്ച്' എന്നാണ് ബൈഡന്‍ പറഞ്ഞത്. എന്നാല്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ റൂമില്‍ നിന്നും പുറത്തേക്കിറങ്ങുന്ന സമയമായതിനാല്‍ റിപ്പോര്‍ട്ടര്‍ക്ക് ആദ്യം ബൈഡന്‍ പറഞ്ഞത് മനസിലായിരുന്നില്ല. പിന്നീട് വീഡിയോ പരിശോധിച്ചപ്പോഴാണ് അധിക്ഷേപം ശ്രദ്ധയില്‍പ്പെട്ടത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

യു.എസ്​ കൺസർവേറ്റീവ്​സി​ന്‍റെ ഇഷ്​ട ചാനലായ ഫോക്​സ്​ ന്യൂസ്​ റിപ്പോർട്ടറെയാണ് ബൈഡന്‍ അതിക്ഷേപിച്ചത്. ബൈഡന്‍റെ പരാമര്‍ശം അമേരിക്കയില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. ഇതിനെതിരെ നിരവധി പ്രമുഖര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, യു.എസ്​ പ്രസിഡൻറ്​ തന്നെ പിന്നീട്​ നേരിൽ വിളിച്ച്​ ​ കാര്യങ്ങൾ വ്യക്​തമാക്കി എന്നാണ് ഫോക്സ് ന്യൂസ്‌ നല്‍കുന്ന വിശദീകരണം. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More