കല്‍പ്പനയുടെ കസേര ഇന്നും ഒഴിഞ്ഞ് കിടക്കുന്നു- മനോജ് കെ ജയന്‍

മലയാള സിനിമയില്‍ നടി കല്‍പ്പനയുടെ കസേര ഇന്നും ഒഴിഞ്ഞുകിടക്കുകയാണെന്ന്  മനോജ് കെ ജയന്‍. കല്‍പ്പനയ്ക്ക് തുല്യം കല്‍പ്പന മാത്രമേയുളളു എന്നും മരണം വരെയും തന്നെ സഹോദരനായി കണ്ടിരുന്നു എന്നും മനോജ് കെ ജയന്‍ പറഞ്ഞു.  കല്‍പ്പന വിടവാങ്ങിയിട്ട് ഇന്നേക്ക് ആറ് വര്‍ഷം പിന്നിടുകയാണ്. ഈ പശ്ചാത്തലത്തിലാണ് കല്‍പ്പനയെ അനുസ്മരിച്ചുളള മനോജ് കെ ജയന്റെ കുറിപ്പ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. 

'ഓര്‍മ്മപ്പൂക്കള്‍...കല്‍പ്പനക്ക് തുല്യം കല്‍പ്പന മാത്രം...മലയാള സിനിമയില്‍ കല്‍പ്പനയുടെ കസേര ഇന്നും ഒഴിഞ്ഞ് കിടക്കുന്നു... എന്നും സത്യസന്ധമായ, വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്‍പ്പനയുടേത്. മരണംവരെയും എന്നെ സഹോദര തുല്യനായി കണ്ടു... ഒരുപാട് സ്‌നേഹത്തോടെ..., നിറഞ്ഞ സ്മരണയോടെ പ്രണാമം'- എന്നായിരുന്നു മനോജ് കെ ജയന്റെ കുറിപ്പ്‌.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

2016 ജനുവരി 25-നാണ് കല്‍പ്പന അന്തരിച്ചത്. ഹൈദരാബാദില്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമായിരുന്നു മരണം. 


Contact the author

Web Desk

Recent Posts

Web Desk 1 day ago
Movies

'പ്രിയപ്പെട്ട ലാലിന്' ജന്മദിനാശംസകളുമായി മമ്മൂട്ടി

More
More
Web Desk 1 day ago
Movies

മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണ്, ഈ മേഖലയിലേക്ക് വരാന്‍ പേടിക്കേണ്ടതില്ല- നടി രജിഷാ വിജയന്‍

More
More
Movies

'സ്ത്രീപ്രാധാന്യമുളള സിനിമകള്‍' എന്നെ ആകര്‍ഷിക്കുന്ന ഘടകമല്ല- മഞ്ജു വാര്യര്‍

More
More
Web Desk 1 week ago
Movies

കോഴിക്കില്ലാത്ത പരിഗണന പശുവിനും വേണ്ട, ഞാന്‍ പശുവിനെയും എരുമയെയും എല്ലാം കഴിക്കും- നിഖില വിമല്‍

More
More
Web Desk 1 week ago
Movies

പാട്ടിലൂടെ തമിഴരെ പാട്ടിലാക്കി കേന്ദ്ര സര്‍ക്കാറിനെതിരെ തിരിക്കുന്നു- 'വിക്ര'മിലെ ഗാനത്തിനെതിരെ പരാതി

More
More
Movies

സി ബി ഐ 5-നെ മോശമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമം നടത്തി- സംവിധായകന്‍ കെ മധു

More
More