യോഗിക്കെതിരെ ഗോരഖ്പൂരിൽ മത്സരിക്കാന്‍ തയ്യാറാണ് - കഫീല്‍ ഖാന്‍

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് ഡോ കഫീല്‍ ഖാന്‍. യോഗി ആദിത്യ നാഥിന്‍റെ മണ്ഡലമായ ഖോരക്പൂരില്‍ നിന്നും ജനവിധി തേടാനാണ് ആഗ്രഹിക്കുന്നതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. ഏത് പാര്‍ട്ടി ടിക്കറ്റ് തന്നാലും മത്സരിക്കുമെന്നും ചില പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും എല്ലാം ഒരുപോലെ സംഭവിക്കുകയാണെങ്കില്‍ മത്സരത്തില്‍ താനും ഉണ്ടാകുമെന്നും കഫീല്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും ഗൊരഖ്പൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതോടെ യോഗിയുടെ മണ്ഡലത്തില്‍ ഒരു ത്രികോണ മത്സരത്തിന് കളമൊരുങ്ങുകയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഗോരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലെ  ശിശുരോഗ വിദഗ്ധനായിരുന്നു കഫീല്‍ ഖാന്‍. അവിടെ മെഡിക്കല്‍ ഓക്സിജന്‍റെ അഭാവം മൂലം 63 കുട്ടികള്‍ മരണപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. സ്വന്തം ശമ്പളം എടുത്ത് കുട്ടികള്‍ക്ക് ഓക്സിജന്‍ എത്തിച്ച് നല്‍കുന്ന കഫീല്‍ ഖാന്‍റെ വിവരം അതോടെയാണ് പുറത്ത് വരുന്നത്. എന്നാല്‍, സര്‍ക്കാരിന്‍റെ അനാസ്ഥ മറച്ചു വെക്കാന്‍ കുട്ടികളുടെ മരണത്തിന്‍റെ ഉത്തരവാദി കഫീല്‍ ഖാന്‍ ആണെന്ന് വരുത്തി തീര്‍ക്കുകയും അയാളെ ജയിലില്‍ അടക്കുകയും ചെയ്തു. എന്നാല്‍ കെട്ടിചമച്ച കേസ് ആണെന്ന് കണ്ട് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. എന്നിട്ടും അദ്ദേഹത്തിന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാനോ ജോലിയില്‍ തിരികെ പ്രവേശിക്കാനോ സമ്മതിക്കാതെ അദ്ദേഹത്തെ യുപി സര്‍ക്കാര്‍ പിരിച്ചുവിടുകയായിരുന്നു. ഇതിന് പിന്നാലെ അഴിമതിയും അനാസ്ഥയും ആരോപിച്ച് ഒമ്പത് മാസം ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഫീല്‍ ഖാന്‍ കുറ്റക്കാരനല്ലെന്ന് കാണിച്ച്  പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്തു. 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

വര്‍ഗീയ കലാപത്തില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുകയാണ് - അശോക്‌ ഗെഹ്ലോട്ട്

More
More
National Desk 9 hours ago
National

റിലയന്‍സ് 60 പ്രമുഖ ചെറുകിട ബ്രാന്‍ഡുകള്‍ സ്വന്തമാക്കുന്നു

More
More
National Desk 10 hours ago
National

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണറായി രാജീവ് കുമാര്‍ ചുമതലയേറ്റു

More
More
National Desk 11 hours ago
National

ബിജെപിയെ താഴെയിറക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം നിർവഹിക്കാൻ കോണ്‍ഗ്രസിനെ കഴിയൂ - രാഹുല്‍ ഗാന്ധി

More
More
National desk 11 hours ago
National

ആര്‍ എസ് എസ് സ്ഥാപകന്‍റെ പ്രസംഗം കര്‍ണാടകയിലെ പാഠപുസ്തകത്തില്‍; പ്രതിഷേധം ശക്തം

More
More
Web Desk 12 hours ago
National

കേരളത്തില്‍ കനത്ത മഴ; ഡല്‍ഹിയില്‍ കൊടും ചൂട്

More
More