റിപബ്ലിക്ക് ദിനാഘോഷം; ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ സംഘടിപ്പിച്ച റിപബ്ലിക്ക് ദിനാഘോഷത്തില്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് സംഭവം. പതാക ഉയര്‍ത്തി സല്യൂട്ട് അടിച്ചതിന് ശേഷമാണ് അബദ്ധം മനസിലായത്. മധ്യമ പ്രവര്‍ത്തകരാണ് പതാക തലതിരിഞ്ഞ് പോയത് ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് പതാക അഴിച്ച് ശരിയായ രീതിയില്‍ കെട്ടി ഉയര്‍ത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ പൊലീസ് മേധാവിയോട് കളക്ടറുടെ ചാര്‍ജുള്ള എ.ഡി.എം  ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും എ.ഡി.എം അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇത് അദ്യമായല്ല സംസ്ഥാനതല നേതാക്കള്‍ ദേശീയ പതാക തല കീഴായി ഉയര്‍ത്തുന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ദേശീയ  പതാക തലകീഴായി ഉയര്‍ത്തിയിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ ഭവനില്‍ പതാകയുയര്‍ത്തിയപ്പോഴാണ് സംഭവം നടന്നത്. പതാക ഉയര്‍ത്തി കഴിഞ്ഞ് സഹപ്രവര്‍ത്തകര്‍ ഭാരത് മാതാ കീ ജയ്‌ വിളിച്ചതിന് ശേഷമാണ് നേതൃത്വത്തിന് അന്നും അബദ്ധം മനസിലായത്. ദേശീയ പതാകയുടെ മുകളില്‍ വരേണ്ട കുങ്കുമം താഴെ വരുന്ന രീതിയിലാണ് പതാക ഉയര്‍ത്തിയത്.

അതേസമയം, സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സെൻട്രൽ സ്‌റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പരിമിതമായ ആഘോഷങ്ങള്‍ മാത്രമേ സംഘടിപ്പിച്ചിരുന്നുള്ളൂ. ചടങ്ങിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More