ആനന്ദ് മഹീന്ദ്ര വാക്കുപാലിച്ചു; പാഴ് വസ്തുക്കള്‍ക്കൊണ്ട് ജീപ്പുണ്ടാക്കിയ ആള്‍ക്ക് ബൊലേറോ കൈമാറി

ബംഗളുരു: പാഴ് വസ്തുക്കള്‍കൊണ്ട് ജീപ്പുണ്ടാക്കിയ മഹാരാഷ്ട്ര സ്വദേശി ദത്താത്രേയ ലോഹറിന് പുത്തന്‍ ബൊലേറോ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര. 'ബൊലേറോ സ്വീകരിക്കാന്‍ അദ്ദേഹം തയാറായതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ സൃഷ്ടിയെ അഭിമാനത്തോടെയാണ് ഞങ്ങള്‍ ഏറ്റെടുക്കുന്നത്. ആ ജീപ്പ് ഇനിമുതല്‍ ഞങ്ങളുടെ റിസര്‍ച്ച് വാലിയിലെ കാറുകളുടെ ശേഖരണത്തിലുണ്ടാവും. ഇത്തരം കണ്ടുപിടുത്തങ്ങളെ ഇനിയും പ്രോത്സാഹിപ്പിക്കും'-എന്നാണ് ദത്താത്രേയ ലോഹറിന് വാഹനം കൈമാറുന്ന ചിത്രങ്ങള്‍ക്കൊപ്പം ആനന്ദ് മഹീന്ദ്ര കുറിച്ചത്.

കഴിഞ്ഞ ഡിസംബറിലാണ് സ്‌ക്രാപ്പ് മെറ്റലുകളും മറ്റ് പാഴ് വസ്തുക്കളുമുപയോഗിച്ച് ലോഹര്‍ കുഞ്ഞന്‍ ജീപ്പ് നിര്‍മ്മിച്ചത്. തന്റെ മകനുവേണ്ടിയായിരുന്നു അദ്ദേഹം ജീപ്പ് നിര്‍മ്മിച്ചത്. ക്വിക്കറുപയോഗിച്ച് സ്റ്റാര്‍ട്ട് ചെയ്യുന്ന ജീപ്പിന്‍റെവീഡിയോ ഒരു യൂട്യൂബ് ചാനലാണ് പുറത്തുവിട്ടത്. വൈറലായ വീഡിയോ ആനന്ദ് മഹീന്ദ്രയും തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഈ വാഹനം മതിയായ നിയന്ത്രണങ്ങളൊന്നും പാലിക്കുന്നതല്ല. അതുകൊണ്ട് ഇത് ഓടിക്കുന്നതില്‍ നിന്ന് പ്രാദേശിക ഭരണകൂടം അദ്ദേഹത്തെ തടയും. കുഞ്ഞന്‍ ജീപ്പ് തനിക്ക് തരികയാണെങ്കില്‍ പുതിയ ബൊലേറോ തിരിച്ച് കൈമാറാം എന്നും ലോഹറിന്റെ സൃഷ്ടി മഹീന്ദ്ര റിസര്‍ച്ച് വാലിയില്‍ പ്രദര്‍ശിപ്പിക്കാമെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ വാഗ്ദാനം നല്‍കിയിരുന്നു.  കൃത്യം ഒരു മാസത്തിനുളളില്‍ തന്നെ അദ്ദേഹം വാഹനം ലോഹറിനും കുടുംബത്തിനും കൈമാറുകയും ചെയ്തു.

Contact the author

Web Desk

Recent Posts

National Desk 4 hours ago
National

തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം റവന്യൂവകുപ്പ് പൂട്ടി

More
More
National Desk 7 hours ago
National

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു; അമിത് ഷാക്കെതിരെയും പ്രതിഷേധം

More
More
Web Desk 9 hours ago
National

ഗുസ്തി താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രസര്‍ക്കാര്‍

More
More
National Desk 1 day ago
National

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 3 പേര്‍ കൊല്ലപ്പെട്ടു

More
More
National 1 day ago
National

അരിക്കൊമ്പന്‍ ഹര്‍ജി പ്രശസ്തിക്ക് വേണ്ടി- മദ്രാസ് ഹൈക്കോടതി

More
More
National 1 day ago
National

ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട 40 പേര്‍ക്ക് പരിക്കില്ല; വൈദ്യുതാഘാതമെന്ന് നിഗമനം

More
More