ഉപ്പൂറ്റി വിണ്ടുകീറലിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന പ്രതിവിധികള്‍

മഞ്ഞുകാലത്ത് മിക്കവരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് ഉപ്പൂറ്റി വിണ്ടുകീറല്‍. മിക്കവര്‍ക്കും കാലാവസ്ഥാ മാറ്റത്തോടെ ഇത് മാറുമെങ്കിലും ചിലര്‍ക്ക് ഉപ്പൂറ്റികള്‍ വിണ്ടുകീറി നടക്കാന്‍ പോലും കഴിയാത്ത വിധത്തിലേക്ക് മാറിയിട്ടുണ്ടാവും. ഉപ്പൂറ്റി വിണ്ടുകീറുന്നതിന് പലര്‍ക്കും പല കാരണങ്ങളായിരിക്കും ഉണ്ടാവുക. എന്നാല്‍ കുറച്ച് ശ്രദ്ധയും പരിചരണവും നല്‍കിയാല്‍ വിണ്ടുകീറല്‍ തടയുകയും കാല്‍പ്പാദങ്ങളുടെ ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കുകയും ചെയ്യാം. ഉപ്പൂറ്റി വിണ്ടുകീറര്‍ തടയാന്‍ വീട്ടില്‍ നിന്നുതന്നെ ചെയ്യാനാവുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം.

ഗ്ലിസറിന്‍

ഗ്ലിസറിനും നാരങ്ങാ നീരും മിശ്രിതമാക്കി കാലിലും ഉപ്പൂറ്റിയിലും പുരട്ടുക. ഇത് ഇരുപത് മിനിട്ടോളം വെച്ചശേഷം തണുത്ത വെളളത്തില്‍ കഴുകി കളയണം. ഇത് ഒരു മാസത്തോളം തുടരുന്നത് മികച്ച ഫലമുണ്ടാക്കും.

മോയ്‌സ്ച്വറെയ്‌സര്‍

കുളികഴിഞ്ഞ് ഉടന്‍ തന്നെ ഏതെങ്കിലും മോയ്‌സ്ച്വറെയ്‌സര്‍ കാല്‍പ്പാദങ്ങളില്‍ പുരട്ടുന്നത് നല്ലതാണ്. കാലില്‍ ജലാംശമുളളപ്പോള്‍ തന്നെ പുരട്ടുന്നതാണ് കൂടുതല്‍ ഫലം നല്‍കുക. കൈവശം മോയ്‌സ്ച്വറെയ്‌സര്‍ ഇല്ലാത്തവര്‍ക്ക് വെളിച്ചണ്ണ പുരട്ടാം. കുളിക്കുന്നതിനുമുന്‍പ് ശരീരത്തില്‍ വെളിച്ചെണ്ണ പുരട്ടിയിട്ടുണ്ടെങ്കിലും കുളി കഴിഞ്ഞാലും പുരട്ടണം. 

ചൂടുവെളളം

കാല്‍പാദം വിണ്ടുകീറലിന് മറ്റൊരു പ്രതിവിധി ചൂടുവെളളമാണ്. ചെറുചൂടുവെളളത്തില്‍ ഉപ്പിട്ട് കാലുകള്‍ അര മണിക്കൂറോളം അതില്‍ മുക്കിവെക്കണം. പിന്നീട് കാല്‍ തുടച്ച് പാദത്തില്‍ മോയ്‌സ്ച്വറെയ്‌സര്‍ പുരട്ടണം. 

തേന്‍

ഒരു ബക്കറ്റ് ഇളം ചൂടുവെളളത്തിലേക്ക് ഒരു കപ്പ് തേന്‍ ഒഴിക്കുക. മിക്‌സ് ചെയ്ത ശേഷം അതിലേക്ക് കാല്‍ ഇറക്കിവെക്കുക. ഇരുപത് മിനിറ്റിനുശേഷം കാല്‍ കഴുകിക്കളയാം. ഈ രീതി കാല്‍പാദങ്ങള്‍ സോഫ്റ്റാവാനും മികച്ചതാണ്.

കാപ്പിപ്പൊടി

ഒരു പാത്രത്തില്‍ കുറച്ച് കാപ്പിപ്പൊടിയും വെളളവും മിക്‌സ് ചെയ്യുക. പേസ്റ്റ് പരുവത്തിലാക്കിയതിനുശേഷം അതിലേക്ക് അല്‍പ്പം വെളിച്ചെണ്ണയും ബേബി ഷാംപുവും ചേര്‍ത്ത് ഒന്നുകൂടെ മിക്‌സ് ചെയ്യണം. ശേഷം കാലില്‍ പുരട്ടി അര മണിക്കൂര്‍ വെക്കണം. പിന്നീട് കഴുകിക്കളയാം. ഇതും കാല്‍പ്പാദം വിണ്ടുകീറുന്നതിന് നല്ല പ്രതിവിധിയാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 months ago
Health

കുട്ടികള്‍ക്ക് മരുന്ന് നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍!

More
More
Web Desk 7 months ago
Health

മുഖ്യമന്ത്രി ചികിത്സ തേടുന്ന 'മയോ ക്ലിനിക്കി'ലെ വിശേഷങ്ങള്‍

More
More
Web Desk 9 months ago
Health

ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും സ്ത്രീകളില്‍ ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പുതിയ പഠനം

More
More
K P Samad 10 months ago
Health

നോനിപ്പഴം കഴിക്കൂ.. മാരക രോഗങ്ങളില്‍ നിന്ന് അകന്നുനില്‍ക്കൂ- കെ പി സമദ്

More
More
Web Desk 10 months ago
Health

വയറിലെ കൊഴുപ്പ് കുറയും, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍

More
More
Web Desk 11 months ago
Health

എച്ച് ഐ വി ബാധിതര്‍ക്ക് അത്താണിയായി കൊള്‍മി; ഈ എയിഡ്സ് ബാധിത ജോലി നല്‍കിയത് പതിനായിരങ്ങള്‍ക്ക്

More
More