ചുംബന വിവാദം; 15 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തയായി നടി ശില്പാ ഷെട്ടി

മുംബൈ: പൊതുവേദിയില്‍വെച്ച് ഹോളിവുഡ് നടന്‍ ചുംബിച്ച കേസില്‍ കുറ്റവിമുക്തയായി നടി ശില്‍പ ഷെട്ടി. സംഭവം നടന്ന് 15 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് താരത്തെ കുറ്റവിമുക്തയാക്കിയുള്ള വിധി വന്നിരിക്കുന്നത്. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട  കേസില്‍ തെളിവുകള്‍ക്ക് ഒന്നും അടിസ്ഥാനമില്ലെന്നും പ്രശസ്തി ഉദ്ദേശിച്ചാണോ ഇത്തരം പരാതികള്‍ കൊണ്ടുവന്നിരിക്കുന്നതെന്നും കോടതി ചോദിച്ചു. ശില്‍പ ഷെട്ടി വിവാദ ചുംബനത്തിലെ ഇരയാണെന്ന് നിരീക്ഷിച്ച മുംബൈ മെട്രൊപൊളിറ്റന്‍ കോടതി താരത്തിനെ കുറ്റവിമുക്തയാക്കുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2007-ല്‍ രാജസ്ഥാനിൽ നടന്ന എയ്ഡ്‌സ് ബോധവൽക്കരണ പരിപാടിയിൽ ശിൽപ ഷെട്ടിക്കൊപ്പം ഹോളിവുഡ് നടന്‍ റിച്ചാർഡ് ഗെറും പങ്കെടുത്തിരുന്നു. അവതാരകയായ ശില്പാ ഷെട്ടിയെ റിച്ചാര്‍ഡ് ആലിംഗനം ചെയ്യുകയും കവിളില്‍ ചുംബിക്കുകയും ചെയ്തു. ഇത് ഇന്ത്യന്‍ സംസ്ക്കാരത്തിന് ചേര്‍ന്നതല്ലെന്നു ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ വലിയ രീതിയുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പ്രതിഷേധക്കാര്‍ റിച്ചാര്‍ഡിന്‍റെ കോലവും കത്തിച്ചിരുന്നു. ശില്‍പ ഷെട്ടിക്കും റിച്ചാ‍‍ർഡ് ഗെരെയ്ക്കും എതിരെ സിവാനിലെ അഭിഭാഷകനും ഭോജ്പുരി ക്രാന്തി പരിഷത് അധ്യക്ഷനുമായ രാംജി സിങാണ് പരാതി നല്‍കിയത്. ഇരുവർക്കുമെതിരെ രാജസ്ഥാനിലും നോയിഡയിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇന്ത്യൻ സംസ്കാരത്തിൽ കവിളിൽ ചുംബിക്കുന്നത് തെറ്റാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ്  നടൻ റിച്ചാർഡ് കോടതിയിൽ നൽകിയ വിശദീകരണം. 

Contact the author

National Desk

Recent Posts

National Desk 6 hours ago
National

വര്‍ഗീയ കലാപത്തില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുകയാണ് - അശോക്‌ ഗെഹ്ലോട്ട്

More
More
National Desk 10 hours ago
National

റിലയന്‍സ് 60 പ്രമുഖ ചെറുകിട ബ്രാന്‍ഡുകള്‍ സ്വന്തമാക്കുന്നു

More
More
National Desk 11 hours ago
National

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണറായി രാജീവ് കുമാര്‍ ചുമതലയേറ്റു

More
More
National Desk 12 hours ago
National

ബിജെപിയെ താഴെയിറക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം നിർവഹിക്കാൻ കോണ്‍ഗ്രസിനെ കഴിയൂ - രാഹുല്‍ ഗാന്ധി

More
More
National desk 12 hours ago
National

ആര്‍ എസ് എസ് സ്ഥാപകന്‍റെ പ്രസംഗം കര്‍ണാടകയിലെ പാഠപുസ്തകത്തില്‍; പ്രതിഷേധം ശക്തം

More
More
Web Desk 13 hours ago
National

കേരളത്തില്‍ കനത്ത മഴ; ഡല്‍ഹിയില്‍ കൊടും ചൂട്

More
More