വ്യോമസേനയുടെ നിശ്ചലദൃശ്യത്തില്‍ വനിതാ പൈലറ്റ് ശിവാംഗി സിംഗും

ഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ വ്യോമസേനയുടെ നിശ്ചലദൃശ്യത്തിന്റെ ഭാഗമായി റാഫേല്‍ യുദ്ധവിമാനത്തിന്റെ ആദ്യ വനിതാ പൈലറ്റ് ശിവാംഗി സിംഗ്. ഐ എ എഫിന്റെ നിശ്ചലദൃശ്യത്തിന്റെ ഭാഗമാവുന്ന രണ്ടാമത്തെ വനിതാ പൈലറ്റാണ് ശിവാംഗി സിംഗ്.  ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ഭാവനാ കാന്ത് ആണ് വ്യോമസേനയുടെ നിശ്ചലദൃശ്യത്തിന്റെ ഭാഗമായ ആദ്യ വനിതാ പൈലറ്റ്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലായിരുന്നു ഭാവന കാന്ത് വ്യോമസേനയുടെ ടാബ്ലോയുടെ ഭാഗമായത്.

വാരാണസി സ്വദേശിയായ ശിവാംഗി സിംഗ് 2017-ലാണ് വ്യോമസേനയില്‍ ചേരുന്നത്. ഐ എ ഫിന്റെ വനിതാ യുദ്ധവിമാന പൈലറ്റുമാരുടെ രണ്ടാം ബാച്ചിലാണ് ശിവാംഗി കമ്മീഷന്‍ ചെയ്തത്. റാഫേല്‍ യുദ്ധവിമാനം പറത്തുന്നതിനുമുന്‍പ് മിഗ് 21 ബൈസണ്‍ വിമാനമാണ് ശിവാംഗി പറത്തിയിരുന്നത്. പഞ്ചാബിലെ അംബാല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യോമസേനയുടെ ഗോള്‍ഡന്‍ ആരോസ് സ്വാഡ്രണിന്റെ ഭാഗമാണ് ശിവാംഗി സിംഗ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ട്രാന്‍സ്‌ഫോര്‍മിംഗ് ഫോര്‍ ദ് ഫ്യൂച്ചര്‍' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു വ്യോമസേനയുടെ നിശ്ചലദൃശ്യം. റഫേല്‍ യുദ്ധവിമാനത്തിന്റെ സ്‌കെയില്‍ഡ് ഡൗണ്‍ മോഡലുകള്‍. ലൈറ്റ് കോംപാക്റ്റ് ഹെലിക്കോപ്റ്റര്‍, 3d സര്‍വൈലന്‍സ് റാഡര്‍ അസ്ലേഷ MK 1 എന്നിവയും നിശ്ചലദൃശ്യത്തിന്റെ ഭാഗമായിരുന്നു.

Contact the author

Web Desk

Recent Posts

National Desk 13 hours ago
National

ചാറ്റ്ജിപിടി ഉപയോഗിച്ച് ഹോംവര്‍ക്ക് ചെയ്തു; വിദ്യാര്‍ത്ഥി പിടിക്കപ്പെട്ടത് ഈ ഒരൊറ്റ ലൈനില്‍

More
More
National Desk 16 hours ago
National

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് അടുത്തയാഴ്ച്ച പ്രചാരണം ആരംഭിക്കും

More
More
National Desk 17 hours ago
National

രാജ്യത്തിന് പുതുതായി 50 മെഡിക്കല്‍ കോളേജുകള്‍കൂടി, കേരളത്തിന് ഒന്നുപോലുമില്ല

More
More
National Desk 19 hours ago
National

ഒഡിഷ ട്രെയിന്‍ അപകടം; മൃതദേഹങ്ങള്‍ സൂക്ഷിച്ച സ്കൂള്‍ കെട്ടിടം പൊളിക്കും

More
More
National Desk 20 hours ago
National

ഭീഷണിയുടെയും ഭയത്തിന്റെയും അന്തരീക്ഷത്തില്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുമോ?- വിനേഷ് ഫോഗട്ട്

More
More
National Desk 1 day ago
National

കേരളാ സ്റ്റോറിയും കശ്മീര്‍ ഫയല്‍സും രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനായി നിര്‍മ്മിച്ച സിനിമകള്‍- ഫാറൂഖ് അബ്ദുളള

More
More