ധനുഷ് ഐശ്വര്യ വിവാഹമോചനം; ഇടപെടലുമായി രജനീകാന്ത്

ചെന്നൈ: വിവാഹമോചിതരാകുകയാണെന്ന് അറിയിച്ച ധനുഷിനെയും ഐശ്വര്യയെയും വീണ്ടും ഒരുമിപ്പിക്കാന്‍ ശ്രമങ്ങളുമായി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. രജനീകാന്ത് ഇരുവരെയും വീണ്ടും ഒന്നിപ്പിക്കാനുളള ശ്രമങ്ങള്‍ നടത്തുകയാണ് എന്നാണ് അവരുടെ കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഐശ്വര്യയും ധനുഷും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളോ വഴക്കുകളോ ഇല്ലാത്തതിനാല്‍ അവരെ വീണ്ടും ഒന്നിപ്പിക്കാനാവും എന്നാണ് കുടുംബാംഗങ്ങളും ആരാധകരും പ്രതീക്ഷിക്കുന്നത്.

കുറച്ചുദിവസങ്ങള്‍ക്കുമുന്‍പാണ്  നടന്‍ ധനുഷും സംവിധായികയും രജനീകാന്തിന്റെ മകളുമായ ഐശ്വര്യയും വേര്‍പിരിയുകയാണെന്ന വാര്‍ത്ത പുറത്തുവന്നത്. ഇരുവരും സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പരസ്പരമുളള മനസിലാക്കലിന്റെയും വളര്‍ച്ചയുടെയും കാലമായിരുന്നു കഴിഞ്ഞുപോയതെന്നും ഇപ്പോള്‍ തങ്ങള്‍ക്ക് വേര്‍പിരിയേണ്ട സമയമായി എന്നുമാണ് ഇരുവരും പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ പറഞ്ഞത്. എന്നാല്‍ വിവാഹമോചിതരാകാനുളള ഐശ്വര്യയുടെയും ധനുഷിന്റെയും തീരുമാനത്തെ ഇരുവരുടെയും കുടുംബങ്ങള്‍ അംഗീകരിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ,  ധനുഷും ഐശ്വര്യയും വിവാഹമോചിതരാകുന്നു എന്ന വാര്‍ത്ത വാസ്തവമല്ലെന്ന് ധനുഷിന്റെ പിതാവ് കസ്തൂരിരാജ പ്രതികരിച്ചിരുന്നു. അവര്‍ തമ്മില്‍ ചെറിയ ചില പ്രശ്‌നങ്ങള്‍ മാത്രമാണുളളത്. എല്ലാ കുടുംബങ്ങളിലും ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുണ്ടാവുന്ന പ്രശ്‌നങ്ങളാണ്. അവരുമായി സംസാരിച്ചിരുന്നു. പ്രത്യക്ഷത്തില്‍ വിവാഹമോചനമല്ല അവര്‍ പ്രഖ്യാപിച്ചത് എന്നാണ് കസ്തൂരി രാജ പറഞ്ഞത്. തമിഴ് ദിനപത്രമായ ഡെയിലി തന്തിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Movies

അതിജീവനത്തിന്‍റെ കഥയുമായി ഭാവന; 'ദി സര്‍വൈവല്‍' ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

More
More
Web Desk 6 days ago
Movies

'പ്രിയപ്പെട്ട ലാലിന്' ജന്മദിനാശംസകളുമായി മമ്മൂട്ടി

More
More
Web Desk 1 week ago
Movies

മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണ്, ഈ മേഖലയിലേക്ക് വരാന്‍ പേടിക്കേണ്ടതില്ല- നടി രജിഷാ വിജയന്‍

More
More
Movies

'സ്ത്രീപ്രാധാന്യമുളള സിനിമകള്‍' എന്നെ ആകര്‍ഷിക്കുന്ന ഘടകമല്ല- മഞ്ജു വാര്യര്‍

More
More
Web Desk 1 week ago
Movies

കോഴിക്കില്ലാത്ത പരിഗണന പശുവിനും വേണ്ട, ഞാന്‍ പശുവിനെയും എരുമയെയും എല്ലാം കഴിക്കും- നിഖില വിമല്‍

More
More
Web Desk 2 weeks ago
Movies

പാട്ടിലൂടെ തമിഴരെ പാട്ടിലാക്കി കേന്ദ്ര സര്‍ക്കാറിനെതിരെ തിരിക്കുന്നു- 'വിക്ര'മിലെ ഗാനത്തിനെതിരെ പരാതി

More
More