ബ്രൂണെ സുല്‍ത്താന്റെ മകള്‍ക്ക് ഒരാഴ്ച്ച നീണ്ടുനിന്ന അത്യാഢംബര ആഘോഷത്തോടെ വിവാഹം

ബ്രൂണെ: ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ ബ്രൂണെ സുല്‍ത്താന്റെ മകള്‍ക്ക് ഒരാഴ്ച്ച നീണ്ടുനിന്ന അത്യാഢംബര ആഘോഷത്തോടെ വിവാഹം. സുല്‍ത്താന്‍ ഹസ്സനാല്‍ ബോള്‍ക്കിയയുടെ മകള്‍ ഫസ്ദില്ല ലുബാബുള്‍ രാജകുമാരി ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന അത്യാഢംബരപൂര്‍ണമായ ആഘോഷങ്ങളും ചടങ്ങുകള്‍ക്കുമൊടുവിലായിരുന്നു വിവാഹിതയായത്. ജനുവരി 16-ന് ആരംഭിച്ച വിവാഹച്ചടങ്ങുകള്‍ 23-നാണ് അവസാനിച്ചത്. ഫസ്ദില്ല ലുബാബുള്‍ കാമുകനായ അബ്ദുളള അല്‍ ഹാഷ്മിയെയാണ് വിവാഹം ചെയ്തത്. സുല്‍ത്താന്റെ ഔദ്യോഗിക വസതിയായ ഇസ്താന നൂറുല്‍ ഇമാനില്‍വെച്ചായിരുന്നു രാജകുമാരിയുടെ വിവാഹം.

ആഢംബരത്തിന് പേരുകേണ്ട ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരങ്ങളില്‍ ഒന്നാണ് ഇസ്താന നൂറുല്‍  ഇമാന്‍. 1700-ലധികം മുറികളുളള കൊട്ടാരത്തിലെ ഹാളിന് അയ്യായിരം പേര്‍ക്ക് ഒരുമിച്ച് ഇരിക്കാനുളള സൗകര്യമുണ്ട്. വിവാഹച്ചടങ്ങുകളിലൊന്ന് രാജ്യത്തെ ഒമര്‍ അലി സെയ്ഫുദ്ദീന്‍ പളളിയില്‍വെച്ചായിരുന്നു.ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള ടിയാര രത്‌നമുപയോഗിച്ചുളള ആഭരണങ്ങളാണ് രാജകുമാരി വിവാഹാത്തിന് ധരിച്ചത്. മലേഷ്യന്‍ ഡിസൈനര്‍ ബെര്‍നാര്‍ഡ് ചന്ദ്രനാണ് അവരുടെ വിവാഹവസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സുല്‍ത്താന്‍ ഹസ്സനാല്‍ ബോള്‍ക്കിയയുടെയും രണ്ടാം ഭാര്യ ഹാജ മറിയത്തിന്റെ നാലുമക്കളില്‍ ഒരാളാണ് മൂപ്പത്തിയാറുകാരിയായ ഫദ്‌സില്ല. സുല്‍ത്താന് മുന്ന് ഭാര്യമാരിലായി 12 മക്കളാണുളളത്. ഇവരില്‍ ഒമ്പതാമത്തെയാളാണ് ഫസ്ദില്ല രാജകുമാരി. ബ്രൂണെ നാഷണല്‍ നെറ്റ്‌ബോള്‍ ക്യാപ്റ്റനും ഹെല്‍ത്ത് കെയര്‍ ക്യാംപെയ്ന്‍ കോര്‍ഡിനേറ്ററുമാണ് ഫസ്ദില്ല. സ്‌പോര്‍ട്ടി പ്രിന്‍സസ് എന്നാണ് രാജകുമാരി അറിയപ്പെടുന്നത്.

Contact the author

Web Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More