വൈറസ് തിയേറ്ററില്‍ മാത്രമാണോ കയറുക?; ഫിയോക്കിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: 50 ശതമാനം സീറ്റുകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിയേറ്റര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തിയേറ്ററുകള്‍ ഭാഗികമായി അടക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ഞായറാഴ്ച്ചകളിൽ തിയറ്ററുകൾ അടച്ചിടണമെന്ന കര്‍ശന ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. മദ്യഷോപ്പുകള്‍ക്കും മാളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താതെ തിയേറ്ററുകള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരെയാണ് ഫിയോക്ക് ഹര്‍ജി നല്‍കിയിരിക്കുന്നത്.  മാളുകളും ബാറുകളും തുറക്കുമ്പോള്‍ വൈറസ് തിയേറ്ററില്‍ മാത്രം കയറുമെന്നത് എന്ത് യുക്തിയാണെന്നും നീതികരിക്കാനവാത്ത തീരുമാനമാണിതെന്നും ഫിയോക്ക് പ്രസിഡണ്ട്‌ കെ വിജയകുമാര്‍ പറഞ്ഞു.

അതേസമയം, ഒമൈക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന സാഹചര്യം തിയേറ്റര്‍ ഉടമകള്‍ മനസിലാക്കണമെന്ന് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവേ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. തിയേറ്റര്‍ അടച്ചിടണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി അംഗീകരിച്ചിരുന്നില്ല. നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും പ്രത്യേക സാഹചര്യത്തില്‍ തിയേറ്ററിന് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി സര്‍ക്കാരിനെയും ചൂണ്ടിക്കാട്ടിയിരുന്നു. ജ​സ്റ്റി​സ് എ​ൻ. ന​ഗ​രേ​ഷി​ന്റെ ബെ​ഞ്ചാ​ണ് കേസ് പരിഗണിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ  51,739 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂര്‍ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂര്‍ 2152, പത്തനംതിട്ട 2063, ഇടുക്കി 1986, വയനാട് 1344, കാസര്‍ഗോഡ് 1029 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത്.

Contact the author

Web Desk

Recent Posts

Web desk 8 hours ago
Keralam

കുറ്റി നാട്ടല്‍ നിര്‍ത്തിയതോടെ കെ റെയില്‍ ഒന്നാംഘട്ട സമരം വിജയിച്ചതായി പ്രതിപക്ഷ നേതാവ്

More
More
Web Desk 8 hours ago
Keralam

സാബു തോമസിനെതിരായ കുന്നംകുളം 'മാപ്പ്' പിന്‍വലിച്ച് പി. വി. ശ്രീനിജന്‍ എംഎല്‍എ

More
More
Web Desk 9 hours ago
Keralam

'ആരുടെ കയ്യിലെങ്കിലും കുന്നംകുളം 'മാപ്പു'ണ്ടോ? ഒരാൾക്കു കൊടുക്കാനാണ്' - സാബുവിനെ പരിഹസിച്ച് ശ്രീനിജന്‍

More
More
Web Desk 9 hours ago
Keralam

ഉമാ തോമസിനെ പരോക്ഷമായി പിന്തുണച്ച് ആം ആദ്മി

More
More
Web Desk 9 hours ago
Keralam

കെ റെയില്‍ ഇനി കുറ്റി നാട്ടലില്ല; സര്‍വേ ജി പി എസ് വഴി നടത്തും

More
More
Web Desk 10 hours ago
Keralam

ലേശം പോലും വിഷമിക്കേണ്ടതില്ല; ഉറപ്പോടെ കൂടെ നിൽക്കുന്നവരുണ്ട് - നടി നിഖിലയെ പിന്തുണച്ച് മാല പാര്‍വതി

More
More