കാമുകിയെ ജാമ്യത്തിലിറക്കാനായി കൊളളയും കൊലയും നടത്തിയ ആള്‍ക്ക് വധശിക്ഷ

വാഷിംഗ്ടണ്‍: ഈ വര്‍ഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി അമേരിക്ക. 21 വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന ഒരു ഇരട്ടക്കൊലപാതകത്തിലെ പ്രതിയായ ഡൊണാള്‍ഡ് ഗ്രാന്റ് എന്നയാളെയാണ് വധശിക്ഷക്ക് വിധേയനാക്കിയിരിക്കുന്നത്. ജയിലില്‍ കഴിഞ്ഞിരുന്ന തന്റെ കാമുകിയെ ജാമ്യത്തിലിറക്കുന്നതിനുവേണ്ടിയാണ് ഡൊണാള്‍ഡ് ഗ്രാന്റ്  ഹോട്ടല്‍ കൊളളയടിച്ചത്. 2001 -ലായിരുന്നു സംഭവം. അന്ന് മോഷണം തടയാന്‍ ശ്രമിച്ച രണ്ട് ജീവനക്കാരെയും ഇരുപത്തിയഞ്ചുകാരനായ ഡൊണാള്‍ഡ് ഗ്രാന്റ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഒരാള്‍ തല്‍ക്ഷണം മരിച്ചുവീണപ്പോള്‍ രണ്ടാമത്തെയാളെ ഡൊണാള്‍ഡ് കത്തികൊണ്ട് കുത്തി മരണം ഉറപ്പിക്കുകയായിരുന്നു.

വിചാരണകള്‍ക്കൊടുവില്‍ 2005-ല്‍ ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീലുകള്‍ നല്‍കിയാണ് ഇയാള്‍ കേസ് 21 വര്‍ഷവും നീട്ടിക്കൊണ്ടുപോയത്. കുട്ടിക്കാലത്ത് മദ്യപാനിയായ പിതാവില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍മൂലം മാനസിക വൈകല്യങ്ങളുണ്ടായെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ഡൊണാള്‍ഡ് കോടതിയെ സമീപിച്ചിരുന്നത്. വധശിക്ഷ ഒഴിവാക്കാനായി ഇയാള്‍ അവസാനം നല്‍കിയ അപ്പീല്‍ ബുധനാഴ്ച്ചയാണ് യുഎസ് സുപ്രീംകോടതി തളളിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം,. യുഎസില്‍ ഇതുവരെ 23 സംസ്ഥാനങ്ങളാണ് വധശിക്ഷ നിരോധിച്ചിട്ടുളളത്. അലാസ്‌ക, കൊറലാഡോ, ഡിസി, ഹവായ്, ലോവ, മേരിലാന്റ്, നോര്‍ത്ത് ഡക്കോട്ട, വിര്‍ജീനിയ, വാഷിംഗ്ടണ്‍, വിസ്‌കോസിന്‍, ന്യൂയോര്‍ക്ക്, ന്യൂ മെക്‌സിക്കോ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വധശിക്ഷക്ക് നിരോധനം. എന്നാല്‍ അലബാമ, അരിസോണ, ഫ്‌ളോറിഡ, ജോര്‍ജ്ജിയ, ഇന്ത്യാന, കന്‍സാസ്, ലൂസിയാന, നോര്‍ത്ത് കരോലിന, ഓഹിയോ, ഒക്കലഹോമ, ടെക്‌സസ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വധശിക്ഷ നിയമവിധേയമാണ്.  ഒറിഗോണ്‍, പെന്‍സില്‍വാനിയ, കാലിഫോര്‍ണിയ എന്നീ സംസ്ഥാനങ്ങളില്‍ വധശിക്ഷക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.  ഡൊണാള്‍ഡ് ഗ്രാന്റിന്‍റെ വധശിക്ഷ നടപ്പിലാക്കിയത് ഒക്കലഹോമയിലാണ്. 

Contact the author

Web Desk

Recent Posts

International

ബോല ടിനുബു നൈജീരിയയുടെ പുതിയ പ്രസിഡന്റ്

More
More
International

'ഇത് ഇറാന്‍ ജനതയ്ക്ക് വേണ്ടി'; കാന്‍ വേദിയില്‍ കഴുത്തില്‍ കുരുക്കണിഞ്ഞ് മോഡല്‍ മഹ്ല​ഖ ജബേരി

More
More
International

ലൈവില്‍ വന്ന് ഏഴ് ബോട്ടില്‍ ചൈനീസ് വോട്ക കുടിച്ചയാള്‍ മരിച്ചു

More
More
International

റയാന; ബഹിരാകാശത്തെത്തുന്ന ആദ്യ സൗദി വനിത

More
More
International

ആക്രമിക്കപ്പെട്ട് ഒന്‍പത് മാസത്തിനുശേഷം സല്‍മാന്‍ റുഷ്ദി പൊതുവേദിയില്‍

More
More
International

വിമാനം തകര്‍ന്ന് ആമസോണ്‍ കാടിനുള്ളില്‍ കുടുങ്ങിയ കുട്ടികളെ രണ്ടാഴ്ച്ചക്ക് ശേഷം രക്ഷപ്പെടുത്തി

More
More