പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണച്ച കശ്മീരി യുവാക്കള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം

ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ച കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പൊലീസ്. അറസ്റ്റ് ചെയ്ത് മൂന്നുമാസങ്ങള്‍ക്കുശേഷമാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. രാജ്യദ്രോഹം, സൈബര്‍ തീവ്രവാദം, മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, വിദ്വേഷ പ്രസ്താവനകള്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ജാമ്യം നിഷേധിച്ചിരിക്കുകയാണെന്നും അവര്‍ അനധികൃത കസ്റ്റഡിയിലായിലാണെന്നും അവരുടെ അഭിഭാഷകന്‍ മധുവന്‍ ദത്ത് ചതുര്‍വേദി പറഞ്ഞു. 

ഒക്ടോബര്‍ 24-ന് നടന്ന ട്വന്റി ട്വന്റി ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ച് മൂന്ന് ദിവസങ്ങള്‍ക്കുശേഷമാണ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലാവുന്നത്. അര്‍ഷിദ് യൂസഫ്, ഇനായത്ത് അല്‍ത്താഫ് ഷെയ്ക്ക്, ഷൗക്കത്ത് അഹമ്മദ് ഗനായ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി എന്നാരോപിച്ച് ബിജെപി-യുവമോര്‍ച്ചാ നേതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഒക്ടോബര്‍ 27-ന് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. വിദ്യാര്‍ത്ഥികളെ ജാമ്യത്തിലിറക്കാനായി കുടുംബാംഗങ്ങള്‍ നിരവധി അഭിഭാഷകരെ സമീപിച്ചെങ്കിലും കുറ്റാരോപിതരായ കുട്ടികള്‍ക്ക് നിയമസഹായം നല്‍കേണ്ടെന്ന് അഭിഭാഷകസംഘടനകള്‍ തീരുമാനിച്ചതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ജയിലില്‍ തുടരേണ്ടിവരികയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ചതിന് ജമ്മു കശ്മീരിലെ രണ്ട് മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും കേസെടുത്തിരുന്നു. ശ്രീ നഗര്‍ മെഡിക്കല്‍ കോളേജിലെയും ഷേറേ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെയും വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് യുഎപിഎ ചുമത്തി കേസെടുത്തത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയടക്കമുളള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മത്സരത്തിനുശേഷം പാക്കിസ്ഥാന്‍ ടീമിനെ ആദ്യം അഭിനന്ദിച്ചത് വിരാട് കോഹ്ലിയാണ്. വിജയാഘോഷങ്ങളെ ആ സ്പിരിറ്റില്‍ എടുക്കണമെന്നാണ് മെഹ്ബൂബ പറഞ്ഞത്. 

Contact the author

National Desk

Recent Posts

National Desk 12 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 13 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 15 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 15 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 18 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More