സൈബര്‍ ആക്രമണം: ഉത്തരമില്ലാത്തവരാണ് തെറി പറയുന്നത്- എം എന്‍ കാരശ്ശേരി

Web Desk 1 year ago

എനിക്കെതിരായ സൈബർ ആക്രമണം ഒട്ടും കാര്യമാക്കുന്നില്ല. ഞാൻ കെ റെയിലിന് എതിരാണ്. അത് സംബന്ധിച്ച് ഉയർന്നു വന്ന പല ചോദ്യങ്ങൾക്കും മറുപടി പറയാൻ കെ റെയിൽ അനുകൂലികൾക്ക് കഴിയുന്നില്ല. മുഖ്യമന്ത്രിയുടെ മക്കൾക്കെതിരെ ഞാൻ എന്തോ പറഞ്ഞുവെന്ന് വരുത്തി തീർത്ത്  വിഷയം മാറ്റാനാണ് തൽപ്പരകക്ഷികൾ ശ്രമിക്കുന്നത്. കെ റെയിലിന് ഞാന്‍ എതിരാണ് എന്ന കാര്യം ഈ അളവില്‍ നാട്ടുകാരെ അറിയിക്കാന്‍ എനിക്ക് ഒറ്റയ്ക്ക് സാധിക്കില്ല. അത് സിപിഎമ്മിന്റെ ന്യായീകരണ തൊഴിലാളികള്‍ എത്തിച്ചു. അതില്‍ എനിക്ക് അവരോട് നന്ദിയുണ്ട്. ഒരു ചോദ്യമുണ്ട്. കെ റെയില്‍ വരുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ ചുരുങ്ങിയത് അമ്പതിനായിരം പേരുണ്ട്.  അതില്‍ തൊഴിലാളികളും മുതലാളികളും അനാഥരും ദളിതരും ആദിവാസികളും ഒക്കെ ഉണ്ടാകും . അവരെ ആര് എങ്ങനെ പുനരധിവസിപ്പിക്കും ? ഇവിടുത്തെ പ്രകൃതി , ഇവിടുത്തെ മനുഷ്യന്‍റെ സാമൂഹിക ജീവിതം, ഇവിടുത്തെ പരിസ്ഥിതി.. ഇതിനെന്ത് നാശം വരും ?ആര്‍ക്കാണ് കെ റെയില്‍കൊണ്ട് അത്യാവശ്യം? എന്ത് അത്യാവശ്യത്തിനാണ് ഈ സംഭവം കൊണ്ട് വരുന്നത്? അതിന് മറുപടിയില്ല..

Contact the author

Web Desk