പബ്ജിക്ക് അടിമയായ യുവാവ് കുടുംബാംഗങ്ങളെ വെടിവച്ചുകൊന്നു; ഗെയിം നിരോധിക്കാനൊരുങ്ങി പാകിസ്താൻ

ലാഹോര്‍: യുവാക്കള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച പബ്ജി ഗെയിമിന് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി പാക്ക് പൊലീസ്. പബ്ജി ഗെയിമിന് അടിമയായിരുന്ന യുവാവ് കുടുംബത്തിലെ 4 പേരെ കൂട്ടക്കൊല നടത്തിയതിന് പിന്നാലെയാണ് ഗെയിമിന് നിരോധനമേര്‍പ്പെടുത്തണമെന്ന് പൊലീസ് അവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 18 നാണ് അലി സെയ്ൻ തന്റെ അമ്മയെയും രണ്ട് സഹോദരിമാരെയും ഒരു സഹോദരനെയും വെടിവെച്ചുകൊന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പബ്ജി ഗെയിമിന് അടിമയാണെന്ന് കണ്ടെത്തുകയായിരുന്നു. 

ദിവങ്ങളോളം ഫോണില്‍ പബ്ജി കളിക്കുകയായിരുന്നുവെന്നും അതില്‍ നിന്നും ഉടലെടുത്ത അസ്വസ്ഥത കൊലാപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. രാജ്യത്ത് ആദ്യമായല്ല ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും അതിനാല്‍ ഇത്തരം മൊബൈല്‍ ഗെയിമുകള്‍ നിരോധിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും പൊലീസ് മേധാവി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗെയിമിന് അടിമയായിരുന്ന അലി സെയ്ന്‍ റൂമിനുള്ളില്‍ ഒറ്റപ്പെട്ടാണ് കഴിഞ്ഞിരുന്നതെന്നും ഇത്തരം ഗെയിമുകള്‍ സമൂഹത്തിന് ദോഷം ചെയ്യുമെന്നും കേസ് അന്വേഷിച്ച ഇമ്രാന്‍ കിഷ്‌വര്‍ കൂട്ടിച്ചേര്‍ത്തു. 

പബ്ജി ഗെയിമില്‍ എതിരാളികള്‍ കൊല്ലുന്ന ആളുകള്‍ വീണ്ടും തിരിച്ചു ഗെയിമിലേക്ക് എത്തും. അതുപോലെ ജീവിതത്തിലും സംഭവിക്കുമെന്ന് കരുതിയാണ് അലി സെയ്ന്‍ കൊലപാതകങ്ങള്‍ നടത്തിയതെന്ന് ഒരു പൊലീസുകാരന്‍ അഭിപ്രായപ്പെട്ടതായി പാക്ക് ദിനപത്രം 'ഡോണ്‍' റിപ്പോര്‍ട്ട് ചെയ്തു. ബ്ലോക്ക്ബസ്റ്റർ പുസ്തകങ്ങളോടും ഫിലിം സീരീസായ "ദി ഹംഗർ ഗെയിംസിനോട് പലപ്പോഴും ഉപമിക്കപ്പെടുന്ന പബ്ജി ലോകത്തിലെ ഏറ്റവും ജനപ്രിയമായ മൊബൈൽ ഗെയിമുകളിലൊന്നാണ്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More