സി കാറ്റഗറിയിലെ തിയേറ്ററുകള്‍ തുറക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ഒമൈക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സി കാറ്റഗറിയിലുള്ള ജില്ലകളിൽ തിയേറ്ററുകള്‍ തുറക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത് ജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ്. അടച്ചിട്ട എ സി മുറിയില്‍ ആളുകള്‍ ഇരിക്കുമ്പോള്‍ രോഗവ്യാപനത്തിന് സാധ്യതയേറെയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഞായറാഴ്ചകളില്‍ തിയേറ്റര്‍ അടച്ചിടുന്നതിനെതിരെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസ് പരിഗണിച്ച കോടതി സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം വിശദീകരണം ചോദിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് സി കാറ്റഗറിയിലെ തിയേറ്റര്‍ തുറക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

50 ശതമാനം സീറ്റുകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിയേറ്റര്‍ ഉടമകള്‍ ഹര്‍ജി നല്‍കിയത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തിയേറ്ററുകള്‍ ഭാഗികമായി അടക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ഞായറാഴ്ച്ചകളിൽ തിയറ്ററുകൾ അടച്ചിടണമെന്ന കര്‍ശന ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. സി കാറ്റഗറിയില്‍ വരുന്ന ജില്ലകളില്‍ തിയേറ്ററുകള്‍ പൂര്‍ണമായും അടച്ചിടണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. മദ്യഷോപ്പുകള്‍ക്കും മാളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താതെ തിയേറ്ററുകള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഫിയോക് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്. ജ​സ്റ്റി​സ് എ​ൻ. ന​ഗ​രേ​ഷി​ന്റെ ബെഞ്ചാ​ണ് കേസ് പരിഗണിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 4 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More