'കാറിനുള്ളിലും എന്തിന് മാസ്ക് ധരിക്കണം?' - ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: കാർ ഉൾപ്പെടെയുളള സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് മാസ്ക് നിർബന്ധമാക്കിയ ഡൽഹി സർക്കാരിന്റെ ഉത്തരവിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി. ഉത്തരവ് അസംബന്ധമാണെന്ന് ഹൈക്കോടതി വിമർശിച്ചു. മാറിയ സാഹചര്യത്തിൽ എന്തുകൊണ്ട് ഉത്തരവ് പിൻവലിക്കുന്നില്ലെന്നും കോടതി ചോദിച്ചു. പ്രസ്തുത ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്നും പുനഃപരിശോധിക്കണമെന്നും ജസ്റ്റിസുമാരായ വിപിന്‍ സാംഘി, ജസ്റ്റിസ് ജംഷീത് സിങ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

'ഈ ഉത്തരവ് അസംബന്ധമാണ്. എന്തുകൊണ്ടാണ് ഇപ്പോഴും ഈ ഉത്തരവ് നിലനിൽക്കുന്നത്? ആളുകൾ അവരുടെ സ്വന്തം കാറുകളിലാണ് ഇരിക്കുന്നത്. അങ്ങനെയെങ്കിൽ മാസ്ക് ധരിക്കേണ്ടതുണ്ടോ?' - കോടതി ചോദിച്ചു. കൊവിഡിന്റെ മാറിയ സാഹചര്യത്തിൽ നേരത്തെ ഏർപ്പെടുത്തിയ മറ്റു നിയന്ത്രണങ്ങളും പുനഃപരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. ദയവായി നിർദേശങ്ങൾ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

2020 ഏപ്രിലിൽ, കൊറോണ വൈറസ് പടരുന്നത് തടയാൻ ഡിഡിഎംഎ വിവിധ നടപടികൾ പുറപ്പെടുവിച്ചിരുന്നു. ഇവയിൽ ഒന്നായിരുന്നു കാർ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം എന്നത്. ഒരു വാഹനം ഒരാൾ മാത്രം കൈവശം വച്ചാൽ പോലും അത് 'പൊതുസ്ഥലം' ആകുമെന്നും അതിനുള്ളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാണെന്നും കോടതി അന്ന് വിധിച്ചിരുന്നു.

Contact the author

Web Desk

Recent Posts

National Desk 15 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 15 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 18 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 20 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More