സ്കൂളില്‍ ഹിജാബ് ധരിക്കുന്ന വിദ്യാര്‍ത്ഥികളെ പുറത്താക്കണം - പ്രകോപനപരമായ പരാമര്‍ശവുമായി ശ്രീരാമ സേന

ബാംഗ്ലൂര്‍: സ്കൂളുകളില്‍ ഹിജാബ് ധരിച്ച് എത്തുന്ന വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്ന  ശ്രീരാമ സേന നേതാവ്. മതവസ്ത്രം ധരിക്കണമെന്ന് നിര്‍ബന്ധം കാണിക്കുന്നവര്‍ തീവ്രചിന്തയുള്ളവരാണെന്നാണ് പ്രമോദ് മുത്തലിഖ് പറഞ്ഞത്. ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നവരെ ടി സി കൊടുത്തു വിടുകയാണ് വേണ്ടതെന്നും പ്രമോദ് മുത്തലിഖ് പറഞ്ഞു. കര്‍ണാടകയിലെ സ്കൂളുകളില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടയിലാണ് പ്രമോദ് മുത്തലിഖിന്‍റെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്. 

മതപരമായ വസ്ത്രം ധരിക്കണമെന്ന് നിര്‍ബന്ധമുള്ള കുട്ടികളെ സ്കൂളില്‍ നിന്നും ടി സി കൊടുത്ത് പുറത്താക്കണം. ഇന്ന് ഹിജാബ് ധരിക്കണമെന്നാണ് അവര്‍ വാശിപിടിക്കുന്നതെങ്കില്‍ നാളെ മുതല്‍ സ്കൂളുകളില്‍ പര്‍ദ്ദ ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടും. തുടര്‍ന്ന് നമാസും പള്ളിയും വേണമെന്ന് പറയും. ഇത്തരം കാര്യങ്ങള്‍ക്ക് അനുവാദം കൊടുക്കാന്‍ സ്കൂളുകള്‍ മുസ്ലിം മതകേന്ദ്രമല്ല-  പ്രമോദ് മുത്തലിഖ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

 സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ നിസ്ക്കരിക്കുന്നതിനെതിരെയും പ്രമോദ് മുത്തലിഖ് വിമര്‍ശനമുന്നയിച്ചു. ഇന്ത്യയെ പാക്കിസ്ഥാനാക്കാനോ അഫ്ഗാനിസ്ഥാനോ ആക്കാന്‍ ആരും ശ്രമിക്കരുത്. രാജ്യത്തെ വിഭജിക്കണന്ന ആഗ്രഹത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ നിങ്ങള്‍ പാകിസ്ഥാനിലേക്ക് പോകുകയാണ് വേണ്ടത് - പ്രമോദ് മുത്തലിഖ് കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 3 hours ago
National

തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം റവന്യൂവകുപ്പ് പൂട്ടി

More
More
National Desk 6 hours ago
National

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു; അമിത് ഷാക്കെതിരെയും പ്രതിഷേധം

More
More
Web Desk 9 hours ago
National

ഗുസ്തി താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രസര്‍ക്കാര്‍

More
More
National Desk 1 day ago
National

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 3 പേര്‍ കൊല്ലപ്പെട്ടു

More
More
National 1 day ago
National

അരിക്കൊമ്പന്‍ ഹര്‍ജി പ്രശസ്തിക്ക് വേണ്ടി- മദ്രാസ് ഹൈക്കോടതി

More
More
National 1 day ago
National

ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട 40 പേര്‍ക്ക് പരിക്കില്ല; വൈദ്യുതാഘാതമെന്ന് നിഗമനം

More
More