ശബരിമല നിര്‍മ്മാണം: കോടതി ഇടപെടുന്നത് അധികരിച്ചാല്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും - മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: ശബരിമല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കോടതി തടസം നില്‍ക്കുകയാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ശബരിമലയിലെ ഹൈക്കോടതി ഇടപെടലിനെതിരെയാണ് മന്ത്രിയുടെ വിമര്‍ശനം. സര്‍ക്കാര്‍ സംവിധാനം മോശമാണെന്ന് പറഞ്ഞാണ് കോടതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇടപ്പെട്ടത്. 2007 ൽ ഹൈക്കോടതി ഹൈപ്പർ കമ്മറ്റിയെ നിയോഗിച്ചു. ഈ വിദഗ്ദ്സമിതിയുടെ പ്രവര്‍ത്തനങ്ങളും കോടതി പരിശോധിക്കണം. കോടതിയുടെ ഇടപെടല്‍ കൊണ്ടാണോ എല്ലാ വിഷയങ്ങളും ശരിയായിട്ടുള്ളതെന്ന് പരിശോധന നടത്തണം. ഹൈക്കോടതിയുടെ ഇടപെടല്‍ മികച്ചതായിരുന്നു എന്ന് പറയാന്‍ ആര്‍ക്കും സാധിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോടതിയുടെ ഇടപെടല്‍ പലപ്പോഴും ശരിയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളല്ല നടക്കുന്നത്. കോടതിയെ ഈ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ചില കാര്യങ്ങള്‍ മാത്രമേ കോടതിക്ക് മനസിലാകുന്നുള്ളൂ. ശബരിമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഇതുവരെ വിദഗ്ദ് സമിതി ലേഔട്ട് പ്ലാൻ പോലും തയ്യാറാക്കിയിട്ടില്ല. അഴിമതികളെ കുറിച്ച് കോടതിയാണ് പരിശോധിക്കുന്നത്. ഓഡിറ്റും കോടതിയുടെ മുന്‍പിലേക്കാണ് പോകുന്നതെന്നും മന്ത്രി പറഞ്ഞു. കോടതിയുടെ നിയന്ത്രണങ്ങളിൽ ഇപ്പോൾ സർക്കാർ ഇടപെടുന്നില്ല. എന്നാൽ ഇത് കൂടുതലായാൽ മുന്നോട്ടുള്ള ഇടപെടൽ എങ്ങനെ വേണമെന്ന് തീരുമാനിക്കുമെന്നും കെ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More